സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

മെയ് മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് നഷ്ടമായത് റെക്കോര്‍ഡ് തുകയുടെ വിദേശനിക്ഷേപം

മുംബൈ: 2 വര്‍ഷത്തെ വലിയ തുകയാണ് കഴിഞ്ഞമാസം (മെയ്) വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നും പിന്‍വലിച്ചത്. കഴിഞ്ഞമാസം 45,276 കോടി രൂപയാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത്. നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് പ്രകാരം മാര്‍ച്ച് 2020 ന്‌ശേഷം നടന്ന ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്.
കോവിഡ് 19 കാരണം 2020 മാര്‍ച്ചില്‍ വിദേശനിക്ഷേപകര്‍ 62,000 കോടി രൂപ പിന്‍വലിച്ചിരുന്നു. നിലവില്‍ തുടര്‍ച്ചയായ എട്ടാംമാസമാണ് വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ഓഹരിവിറ്റൊഴിയുന്നത്. ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പണം പിന്‍വലിക്കല്‍ ഘട്ടമാണിത്.
വിദേശനിക്ഷേപകരുടെ പണം പിന്‍വലിക്കല്‍ കാരണം ബിഎസ്ഇ സെന്‍സെക്‌സ് മെയ്മാസത്തില്‍ 3 ശതമാനം ഇടിവ് നേരിട്ടു. 2021 മെയ് മാസത്തിനുശേഷമുണ്ടായ ഏറ്റവും വലിയ നഷ്ടമാണിത്. ഫെഡ് റിസര്‍വിന്റെ അഗ്രസീവായ നയങ്ങള്‍ പ്രതീക്ഷിച്ചാണ് വിദേശനിക്ഷേപകര്‍ കളം വിടുന്നത്.
ഉയരുന്ന ഡോളറും ബോണ്ട് യീല്‍ഡും അവരെ വിറ്റൊഴിക്കലിന് പ്രേരിപ്പിക്കുന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിവിലാണ്. വിദേശനിക്ഷേപകരുടെ പിന്‍മാറ്റം ഏറെ ബാധിച്ചത് സാമ്പത്തിക സേവന, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്ഥാപനങ്ങളേയാണ്.
ഇരുമേഖലകളില്‍ നിന്നും 18500 കോടി രൂപ വിദേശനിക്ഷേപകര്‍ മെയ്മാസത്തില്‍ പിന്‍വലിച്ചു. എന്നാല്‍ വരും മാസങ്ങളില്‍ വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് കുറയുമെന്ന് ഫിലിപ്പ്‌സ് കാപിറ്റല്‍ പ്രതികരിച്ചു. സമ്പദ് വ്യവസ്ഥയുടെ മോശം പ്രകടനം നയങ്ങള്‍ കര്‍ക്കശമാക്കുന്നതില്‍ നിന്നും ഫെഡ് റിസര്‍വിനെ പിന്തിരിപ്പിക്കും.
ഇതോടെ വിദേശനിക്ഷേപകര്‍ പണം നിക്ഷേപിക്കുന്നത് തുടരുമെന്നും അവര്‍ പറഞ്ഞു.

X
Top