കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അതിസമ്മര്‍ദ്ദത്തില്‍ ഇന്ത്യൻ ഓഹരി വിപണി; ഒക്‌ടോബർ അവസാനിക്കുന്നത് നാല് വർഷത്തിനിടെയിലെ ഏറ്റവും വലിയ നഷ്‌ടത്തോടെ

കൊച്ചി: വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള അനിശ്ചിതത്വങ്ങളും ഇന്ത്യൻ ഓഹരി വിപണിയെ കനത്ത സമ്മർദ്ദത്തിലാക്കുന്നു.

നാല് വർഷത്തിനിടെയിലെ ഏറ്റവും വലിയ നഷ്‌ടത്തോടെയാണ് ഒക്‌ടോബർ അവസാനിക്കുന്നത്. ഐ.ടി, എഫ്.എം.സി.ജി കമ്പനികളുടെ ഓഹരികളിലുണ്ടായ ഇടിവാണ് വിപണിക്ക് തിരിച്ചടി സൃഷ്‌ടിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു ലക്ഷം കോടി രൂപയിലധികമാണ് ഒക്‌ടോബറില്‍ ഇന്ത്യയില്‍ നിന്ന് പിൻവലിച്ചത്.

ടെക്ക് മഹീന്ദ്ര, എച്ച്‌.സി.എല്‍, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ കനത്ത വില്‌പ്പന സമ്മർദ്ദം നേരിട്ടു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണി കൂടുതല്‍ താഴേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്ക് ശക്തമായി തുടരുന്നുവെങ്കിലും വിലത്തകർച്ച നേരിടാനാകുന്നില്ല.
നിക്ഷേപകർക്ക് ആശങ്കയേറുന്നു

  1. ചൈനയിലെ സാമ്ബത്തിക മേഖല ഉത്തേജക പാക്കേജുകളുടെ കരുത്തില്‍ മെച്ചപ്പെട്ടതോടെ നിക്ഷേപകർ പണം അവിടേക്ക് മാറ്റുന്നു
  2. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന വാർത്തകള്‍ നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു
  3. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ശക്തമാക്കുന്നതിനാല്‍ നാണയപ്പെരുപ്പം വീണ്ടും കൂടിയേക്കും
  4. കാലാവസ്ഥ വ്യതിയാനം ഇന്ത്യയിലെ ഗ്രാമീണ. കാർഷിക മേഖലകളിലെ ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കുന്നു

X
Top