ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

യുഎസ് ടെക് ഓഹരികളില്‍ നേട്ടം കൊയ്ത് ഇന്ത്യക്കാര്‍, നിക്ഷേപം ഇരട്ടിയലധികമായി

മുംബൈ: ഇന്ത്യക്കാര് അമേരിക്കന് ടെക് സ്റ്റോക്കുകളില്‍ സജീവ നിക്ഷേപകരായി.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആഗോള ടെക് കമ്പനികളിലെ നിക്ഷേപം അവര്‍ ഇരട്ടിയിലധികം ഉയര്‍ത്തുകയായിരുന്നു.ടെസ്ല, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, എന്‍വിഡിയ എന്നിവയാണ് യുഎസ് ഓഹരി വിപണികളില്‍ ഇന്ത്യക്കാരുടെ താല്‍പര്യം ആകര്‍ഷിക്കുന്നത്.

യുഎസ് ഓഹരികളിലെ നിക്ഷേപപ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം 40 ശതമാനമാണ് വര്‍ദ്ധിച്ചത്. ‘ടെസ്ല, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, എന്‍വിഡിയ എന്നിവയാണ് ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം ആകര്‍ഷിക്കുന്ന പ്രധാന ഓഹരികള്‍.2022 ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023 എച്ച് 1 ല്‍ ട്രേഡിംഗ് അളവ് 37 ശതമാനം വര്‍ദ്ധിച്ചു. വാങ്ങല്‍ ഇടപാടുകള്‍ 41 ശതമാനം ഉയര്‍ന്നു,’ ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ്‌ഫോമായ വെഡ് ഫിനാന്‍സ് സിഇഒയും സഹസ്ഥാപകനുമായ വിരാം ഷാ പറയുന്നു.

ടെക് ഓഹരികള്‍ നിറഞ്ഞ നാസ്ദാക്ക് ജനുവരി 1 മുതല്‍ 43 ശതമാനം നേ
്മുണ്ടാക്കിയിട്ടുണ്ട്. ഏഴ് മുന്‍നിര ടെക് കമ്പനികളില്‍, എന്‍വിഡിയ ജനുവരി 1 മുതല്‍ 218 ശതമാനം ഉയര്‍ന്നു, മെറ്റയും ടെസ്ലയും യഥാക്രമം 158 ശതമാനവും 136 ശതമാനവും ഉയര്‍ന്നപ്പോള്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നിവയുടെ ഈ വര്‍ഷത്തെ നേട്ടം 40-60 ശതമാനമാണ്.

മുന്‍നിര ടെക് ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് ജനപ്രിയമാകുമ്പോള്‍ തന്നെ പോര്‍ട്ട്‌ഫോളിയോകള്‍ വൈവിധ്യവത്കരിക്കുന്നതിനായിനിക്ഷേപകര്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളില്‍ എക്‌സ്‌പോഷ്വര്‍ വര്‍ദ്ധിപ്പിക്കുന്നു.

‘2023 ഏപ്രില്‍-ജൂണ്‍ പാദത്തില്‍, 3 ജനുവരി-മാര്‍ച്ചില്‍ ചെയ്തതിന്റെ ഇരട്ടിയും 2022 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ചെയ്തതിനേക്കാള്‍ 2.5 മടങ്ങും ഞങ്ങള്‍ നിക്ഷേപം നടത്തി,’ആഗോള ഓഹരികള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സ്റ്റോക്കലിന്റെ സഹസ്ഥാപകനും സഹ സിഇഒയുമായ സീതാശ്വ ശ്രീവാസ്തവ പറഞ്ഞു. പൊതുവെ, യുഎസ് ഡോളര്‍ ശക്തമാണ്.

അതിനാല്‍ കൂടുതല്‍ ആളുകള്‍ ഫണ്ടുകള്‍ അയയ്ക്കുന്നു.അതുകൊണ്ടുതന്നെ ആമസോണ്‍, ടെസ്ല, എന്‍വിഡിയ, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ ഓഹരികളിലേയ്ക്ക് വര്‍ദ്ധിച്ച ഒഴുക്ക് ദൃശ്യമായി. യുഎസ് ടെക് ഓഹരികളില്‍ നിക്ഷേപിക്കുന്ന ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

X
Top