
2024 ജൂണില്‍ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ പെയിഡ് കാർഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വൻ വർധന രേഖപ്പെടുത്തി.
ഉപയോഗത്തിലുള്ള കാർഡുകളുടെ എണ്ണം 145.1 കോടിയായി. പേയ്മെന്റ് ടെക്നോളജി സർവീസ് പ്രൊവൈഡറായ വേള്‍ഡ്ലൈനിന്റെ കണക്കുപ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ഉപയോഗത്തിലെ വർധന:
- ക്രെഡിറ്റ് കാർഡ്: 10.38 കോടി (26 ശതമാനം)
- ഡെബിറ്റ് കാർഡ്: 97.971 കോടി (4 ശതമാനം)
- പ്രീ പെയ്ഡ് കാർഡ് : 36.75 കോടി (32 ശതമാനം)
എച്ച്‌ഡിഎഫ്സി, ഐസിഐസിഐ തുടങ്ങിയ സ്വകാര്യ ബാങ്കുകളാണ് 71 ശതമാനം ക്രെഡിറ്റ് കാർഡുകളും നല്‍കിയിട്ടുള്ളത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവ ഉള്‍പ്പടെയുള്ള പൊതുമേഖല ബാങ്കുകളാണ് ഡെബിറ്റ് കാർഡുകള്‍ കൂടുതല്‍ നല്‍കിയിട്ടുള്ളത്. വിഹിതം 65 ശതമാനം.
2024ന്റെ ആദ്യ പകുതിയില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വർധനവാണ് കാർഡ് ഇടപാടുകളിലുണ്ടായത്. മൊത്തം 373.5 കോടി.
ക്രെഡിറ്റ് കാർഡ് ഇടപാട് 204 കോടിയായി ഉയർന്നു. (വർധന 32ശതമാനം).
ഡെബിറ്റ് കാർഡ് ഇടപാട് 137.9 കോടിയില്‍നിന്ന് 92 കോടിയായി കുറഞ്ഞു(ഇടിവ് 33 ശതമാനം).
പ്രീപെയിഡ് കാർഡ് ഇടപാട് എട്ട് ശതമാനം വർധിച്ച് 77 കോടിയായി.
21 ശതമാനം വർധനവില്‍ കാർഡ് ഇടപാടുകളുടെ ആകെ മൂല്യം 13.49 ലക്ഷം കോടിയായി ഉയർന്നു.
ക്രെഡിറ്റ് കാർഡുകള്‍ ഇടപാട് മൂല്യമാകട്ടെ 37 ശതമാനം വർധിച്ച് 10.62 ലക്ഷം കോടിയുമായി.
ശരാശരി ഇടപാട് തുകയിലും മാറ്റമുണ്ടായി. രണ്ട് ശതമാനം കൂടി 2,692 രൂപയായി.
ക്രെഡിറ്റ് കാർഡുകളുടെ ശരാശരി ഇടപാട് തുക നാല് ശതമാനം വർധിച്ച് 4,992 രൂപയില്‍നിന്ന് 5,190 രൂപയുമായി.
പ്രിപെയിഡ് കാർഡുകളുടേതാകട്ടെ 10 ശതമാനം വർധിച്ച് 325 രൂപയില്‍നിന്ന് 375 രൂപയായി.