Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

57% ഇന്ത്യക്കാരും ആസൂത്രിത യാത്ര ഇഷ്ടപ്പെടുന്നു

ന്യൂഡല്‍ഹി: യാത്രാ സുസ്ഥിരത സമവാക്യം, പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള യാത്രാ രീതികള്‍, ഡിജിറ്റല്‍, ഒഴിവുസമയ യാത്രാ പ്രവണതകള്‍ എന്നിവയെക്കുറിച്ചുള്ള യാത്രക്കാരുടെ കാഴ്ചപ്പാടിന്റെ ആഴത്തിലുള്ള വിശകലനമാണ് കോണ്‍ഫിഡന്‍സ് ഇന്‍ഡെക്‌സ് നല്‍കുന്നത്.ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ബുക്കിംഗ് ഡോട്ട് കോം വ്യാഴാഴ്ച എപിഎസി ട്രാവല്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡക്‌സ് 2023  രണ്ടാം പതിപ്പ് പുറത്തിറക്കി. 57 ശതമാനം ഇന്ത്യക്കാരും ആസൂത്രിതമായ യാത്രകള്‍ നടത്താന്‍ താല്‍പ്പര്യപ്പെടുന്നതായി ഇന്‍ഡെക്‌സ് സൂചിപ്പിക്കുന്നു.

അതേസമയം 30 ശതമാനം പേര്‍ മാത്രമാണ് പ്രീ-ബുക്കിംഗ് ഗതാഗതവും താമസസൗകര്യവും തിരഞ്ഞെടുക്കുന്നത്. സര്‍വേ പ്രകാരം, 42 ശതമാനം ഇന്ത്യന്‍ യാത്രക്കാരും ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്‌ഫോമുകളില്‍ വിശ്വാസം അര്‍പ്പിക്കുന്നു. എന്നിരുന്നാലും  ബുക്കിംഗ് അന്തിമമാക്കുന്നതിന് മുമ്പ് അവര്‍ നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്.

ചെലവ് പരിഗണനകള്‍ക്ക് പുറമേ, സമഗ്രമായ ട്രിപ്പ് ബുക്കിംഗ്, ഫ്‌ലെക്‌സിബിള്‍ ക്യാന്‍സലേഷന്‍, റീഫണ്ട് പോളിസികള്‍ തുടങ്ങിയ ഘടകങ്ങള്‍ക്കാണ് ഇന്ത്യന്‍ യാത്രക്കാര്‍ മുന്‍ഗണന നല്‍കുന്നത്.  50 ശതമാനം ഇന്ത്യന്‍ യാത്രക്കാരും  താമസ ക്രമീകരണങ്ങള്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് വിലകള്‍ താരതമ്യം ചെയ്യാറുണ്ട്.

ഇതിനായി ഓണ്‍ലൈന്‍ ബുക്കിംഗ് വെബ്‌സൈറ്റുകളോ ആപ്ലിക്കേഷനുകളോ  ഉപയോഗപ്പെടുത്തുന്നു.ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ഹോസ്റ്റലുകള്‍, റിസോര്‍ട്ടുകള്‍, കിടക്ക, പ്രഭാതഭക്ഷണം എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന താമസ ഓപ്ഷനുകളെ അടിസ്ഥാനമാക്കിയാണ് 40 ശതമാനം പേര്‍ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുന്നത്.

കൂടാതെ, ഒരു ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുമ്പോള്‍ ഫ്‌ലെക്‌സിബിള്‍ റദ്ദാക്കല്‍, റീഫണ്ട് പോളിസികള്‍ എന്നിവനിര്‍ണായക മാനദണ്ഡങ്ങളാകുന്നു. 40 ശതമാനം പേരും ഇക്കാര്യം വിലമതിക്കുന്നതായി സര്‍വേ വെളിപ്പെടുത്തി.  35 ശതമാനം പേര്‍  തീരുമാനം എടുക്കുന്നതിന് വെബ്‌സൈറ്റിലോ അപ്ലിക്കേഷനിലോ സഹ ഉപയോക്താക്കള്‍ പങ്കിട്ട അവലോകനങ്ങളെയും അനുഭവങ്ങളെയും ആശ്രയിക്കുന്നു.

X
Top