വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ഇന്ത്യക്കാര്‍ വരുമാനത്തിന്റെ 33%ലധികം വായ്പാ തിരിച്ചടവിന് ഉപയോഗിക്കുന്നു

രുമാനത്തിന്റെ 33 ശതമാനത്തിലധികവും വായ്പാ തിരിച്ചടവിനാണ് ഇന്ത്യക്കാർ ചെലവഴിക്കുന്നതെന്ന് റിപ്പോർട്ട്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് രാജ്യത്തൊട്ടാകെ മൂന്ന് ലക്ഷം പേരില്‍ നടത്തിയ സർവെയിലാണ് ഈ വെളിപ്പെടുത്തല്‍.

ഉയർന്ന-ഇടത്തരം വരുമാനക്കാർക്കിടയിലാണ് പ്രതിമാസ തിരിച്ചടവ് കൂടുതലെന്ന് ‘ഇന്ത്യ എപ്രകാരം ചെലവഴിക്കുന്നു’ എന്ന റിപ്പോർട്ടില്‍ വിശദമാക്കുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, പ്രാദേശിക വായ്പാ ദാതാക്കള്‍ എന്നിവരെയാകാം താഴ്ന്ന വരുമാനക്കാരിലേറെയും വായ്പക്കായി സമീപിക്കുന്നത്.

വാഹനങ്ങള്‍, ആഡംബര വസ്തുക്കള്‍, അവധിക്കാല യാത്ര എന്നിവയ്ക്കാണ് ഉയർന്ന വരുമാനക്കാർ കൂടുതലായി വായ്പയെടുക്കുന്നത്. അവശ്യ വസ്തുക്കള്‍ക്കായി വരുമാനത്തിന്റെ 32 ശതമാനവും ഓണ്‍ലൈൻ ഗെയിംപോലുള്ള ചൂതാട്ടങ്ങള്‍ക്കും ലൈഫ്സ്റ്റൈല്‍ ഷോപ്പിങുകള്‍ക്കുമായി 29 ശതമാനവും ഇവർ ചെലവഴിക്കുന്നു.

വായ്പാ തിരിച്ചടവ് പോലുള്ള നിർബന്ധിത ആവശ്യങ്ങള്‍ക്കായി 39 ശതമാനം തുകയും നീക്കവെയ്ക്കുന്നു.

അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും കടംവീട്ടുന്നതിനുമാണ് താഴ്ന്ന ശമ്ബള വരുമാനക്കാരില്‍ ഏറെപ്പേരും കൂടുതല്‍ തുക നീക്കവെയ്ക്കുന്നത്. ഉയർന്ന ശമ്ബളക്കാരാകട്ടെ വരുമാനത്തിലേറെ ഭാഗവും നിർബന്ധിതവും വിവേചനപരവുമായ ചെലവുകള്‍ക്കായാണ് മാറ്റിവെയ്ക്കുന്നു.

താഴ്ന്ന വരുമാനക്കാരെ അപേക്ഷിച്ച്‌ ഉയർന്ന വരുമാനക്കാർ വിവേചനാധികാര ചെലവുകള്‍ക്കായി കൂടുതല്‍ ചെലവഴിക്കുന്നു. യഥാക്രമം 22 ശതമാനവും 33 ശതമാനവുമാണിത്.

വായ്പാ തിരിച്ചടവും ഇൻഷുറൻസ് പ്രീമിയവുമൊക്കെയുമാണ് നിർബന്ധിത ചെലവുകളില്‍ ഉള്‍പ്പെടുന്നത്. ഓണ്‍ലൈൻ ഗെയിം, അവധിക്കാലയാത്ര, പുറത്തുനിന്നുള്ള ഭക്ഷണം, വിനോദം, വസ്ത്രം തുടങ്ങിയവയാണ് വിവേചന ചെലവുകളില്‍ ഉള്‍പ്പെടുന്നത്.

പലചരക്ക്, ഇന്ധനം, മരുന്ന്, വൈദ്യുതി, വെള്ളം, പാചക വാതകം തുടങ്ങിയവയാണ് അവശ്യവസ്തു വിഭാഗത്തിലുമുള്ളത്.

ഉപഭോഗത്തില്‍ വർധനവുണ്ടായെങ്കിലും ഗർഹിക സമ്ബാദ്യം അഞ്ച് വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. 2023ല്‍ ഇത് ജിഡിപിയുടെ 5.1 ശതമാനം മാത്രമായിരുന്നുവെന്ന് ആർബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യക്തിഗത വായ്പ വർധിച്ചതുമൂലമാണെന്നാണ് സാമ്ബത്തിക ആസ്തികളില്‍ കുറവുണ്ടായതെന്നാണ് വിലയിരുത്തല്‍.

വ്യക്തിഗത വായ്പകളിലെ ശരാശരി വാർഷിക വർധന 13.7 ശതമാനമാണ്. 2024 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം 55.3 ലക്ഷം കോടി രൂപവരുമിത്. ശമ്ബളത്തില്‍ ആറ് വർഷത്തിനിടെ ഉണ്ടായിട്ടുള്ള ശരാശരി വർധന 9.1 ശതമാനമാണ്. എന്നിട്ടും കടബാധ്യത കൂടുന്നു. വാഹനങ്ങളും വീടുകളും വാങ്ങുന്നതിന് വായ്പയെ കൂടുതല്‍ ആശ്രയിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

നിർബന്ധിത ചെലവുകള്‍ക്കായി ഇലക്‌ട്രോണിക് ക്ലിയറിങ് സർവീസ്(ഇസിഎസ്) ആണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. വിവേചനപരവും അത്യാവശ്യമുള്ളതുമായ ചെലവഴിക്കലിന് ഏറെയും യുപിഐയും.

20,000ത്തില്‍ താഴെ മുതല്‍ ഒരു ലക്ഷം രൂപവരെ വരുമാനമുള്ളവരിലാണ് സർവെ നടത്തിയത്.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിൻടെക് കമ്പനികള്‍, മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയെ വായ്പാക്കായി സമീപിക്കുന്നവരെയാണ് സർവെയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോർട്ടില്‍ പറയുന്നു.

X
Top