
ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സമ്പത്ത് രാജ്യത്തെ 1 ട്രില്യണ്‍ ഡോളര്‍ സോവറിന്‍ ബോണ്ട് വിപണിയെ സ്വാധീനിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ്, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവ തങ്ങളുടെ ദീര്‍ഘകാല ബോണ്ട് എക്‌സ്‌പോഷ്വര്‍ വര്‍ദ്ധിപ്പിച്ചതോടെയാണ് ഇത്. നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ വായ്പ ചെലവ് ഘടനാപരമായ മാറ്റത്തിലാണ്.
ഇന്‍ഷുറര്‍മാരും പെന്‍ഷന്‍ ഫണ്ടുകളും 10 മുതല്‍ 40 വര്‍ഷം വരെയുള്ള ബോണ്ടുകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചതിനാല്‍ യീല്‍ഡ് കര്‍വ് പരന്നതായി. കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളെ ആശ്രയിക്കുന്നത് കുറഞ്ഞു. മാത്രമല്ല അടിസ്ഥാന സൗകര്യവികസനത്തിന് പണം കണ്ടെത്തുക സര്‍ക്കാറിനെ സംബന്ധിച്ച് വിഷമകരമല്ല.
വിപണി പങ്കാളികള്‍ ദീര്‍ഘകാല ബോണ്ടുകള്‍ വില്‍ക്കാന്‍ സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെടുകയാണ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് ചൂണ്ടിക്കാട്ടുന്നു.
10 വര്‍ഷ ബെഞ്ച്മാര്‍ക്ക് ബോണ്ടും അതിന്റെ സമാനമായ രണ്ട് വര്‍ഷ ബോണ്ടും തമ്മിലുള്ള വിടവ് 2017 ന് ശേഷം ആദ്യമായി ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. 14.2 ട്രില്യണ്‍ രൂപ (172 ബില്യണ്‍ ഡോളര്‍) വായ്പയെടുക്കല്‍ പദ്ധതി, കേന്ദ്രബാങ്കിന്റെ പിന്തുണയില്ലാതെ സുഗമമായി പൂര്‍ത്തിയായി.
സംസ്ഥാനങ്ങള്‍ പുറത്തിറക്കിയ ബോണ്ടുകളും ഇന്‍ഷൂറര്‍മാര്‍ സ്വന്തമാക്കി. ഇത് തീര്‍ച്ചയായും കേന്ദ്രസര്‍ക്കാറിന് ആശ്വാസകരമായ വാര്‍ത്തയാണ്. പുതു സാമ്പത്തികവര്‍ഷത്തില്‍ 15.4 ട്രില്യണ്‍ ഡോളര്‍ കടമെടുക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
50 പുതിയ വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, എയ്റോഡ്രോമുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു അഭിലാഷ രാഷ്ട്രനിര്‍മ്മാണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ന്യൂഡല്‍ഹിക്ക് കൂടുതല്‍ ദീര്‍ഘകാല നിക്ഷേപകരെ കണ്ടെത്തേണ്ടതുണ്ട്.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരിയിലെ ബജറ്റില്‍ മൂലധനച്ചെലവ് മൂന്നിലൊന്ന് അഥവാ 10 ട്രില്യണ്‍ രൂപ വരെ ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി എന്ന് വിളിക്കപ്പെടുന്ന 100 പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു.
ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ ഫണ്ടുകള്‍
ലോകത്ത് വളര്‍ന്നുവരുന്ന ഇന്‍ഷൂറന്‍സ് മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. 2032 ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് മേഖല മികച്ച ആറാമത്തേതാകും. പ്രീമിയം വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വര്‍ദ്ധിക്കുമെന്ന് കരുതുന്നു.
പെന്‍ഷന്‍ ഫണ്ടുകളുടെ വലിപ്പവും വര്‍ദ്ധിച്ചിട്ടുണ്ട്. സാമ്പത്തിക പരിഷക്കരണത്തിന്റെ ഫലം സഹായിച്ച ഒരു പ്രധാന മേഖല. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്, മാനേജ്മെന്റിന് കീഴിലുള്ള ആസ്തി ഈ സാമ്പത്തിക വര്‍ഷം 18 ശതമാനം വര്‍ദ്ധിച്ച് ഫെബ്രുവരിയിലെ കണക്കനുസരിച്ച് 8.5 ട്രില്യണ്‍ രൂപയായി.
”ദീര്‍ഘകാല കാലാവധിയുള്ള ബോണ്ടുകളിലെ പ്രധാന നിക്ഷേപകരില്‍ ഒന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍,” എച്ച്ഡിഎഫ്സി ലൈഫിന്റെ സ്ഥിരവരുമാന വിഭാഗം മേധാവി ബദ്രീഷ് കുല്‍ഹള്ളി പറഞ്ഞു. “വിതരണ ചാനലുകള്‍ക്ക് കൂടുതല്‍ പേരിലേയ്‌ക്കെത്താനാകുന്നത് പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലെ വളര്‍ച്ച ത്വരിതപ്പെടുത്തും. നിക്ഷേപകരെ ആകര്‍ഷിക്കുക ദീര്‍ഘകാല ബോണ്ടുകളായിരിക്കും.”
ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ ബോണ്ടുകളുടെ 26 ശതമാനമാണ് ഡിസംബറോടെ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്. 2010 ല്‍ ഇത് 22 ശതമാനമായിരുന്നു. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ സമീപകാല ബോണ്ട് ലേലങ്ങളില്‍ അവരുടെ വര്‍ദ്ധിച്ചുവരുന്ന കുതിപ്പ് ദൃശ്യമായിരുന്നു. ദീര്‍ഘകാല ബോണ്ടുകള്‍ക്ക് ഷോര്‍ട്ട് മച്വീരിറ്റി ബോണ്ടുകളേക്കാള്‍ വില ഉയര്‍ന്നു.
വെല്ലുവിളികള്‍
ബോണ്ട് വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ജാഗരൂകണമെന്ന് റിപ്പോര്‍ട്ടുകള്‍ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് കമ്മികളിലൊന്നാണ് ഇന്ത്യ എന്നതാണ് പ്രധാന കാരണം. കേന്ദ്രബാങ്ക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ യീല്‍ഡ് കര്‍വ് സാമ്പത്തിക മാന്ദ്യ സൂചന നല്‍കിയേക്കാം.
കഴിഞ്ഞ ബജറ്റില്‍ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി അവരുടെ നിക്ഷേപത്തെ ബാധിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്‍ഷൂറന്‍സ് കമ്പനികളും പെന്‍ഷന്‍ ഫണ്ടുകളും വലിയതോതില്‍ ധനം ആകര്‍ഷിക്കുകയാണ്.
ഈ തുക ദീര്‍ഘകാല ബോണ്ടുകളിലാണ് അവര്‍ നിക്ഷേപിക്കുന്നത്.
ഗവണ്‍മെന്റ് അതിന്റെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വായ്പാ പദ്ധതി ഈ ആഴ്ച വിശദമാക്കാനിരിക്കെയാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സാധാരണയായി അതിന്റെ മുഴുവന്‍ വര്‍ഷ ലക്ഷ്യത്തിന്റെ 55-60 ശതമാനം ഈ കാലയവളവിലാണ് സര്‍ക്കാര്‍ സ്വരൂപിക്കുക.