2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

സെപ്തംബർ വരെയുള്ള ആറ് മാസത്തില്‍ ഇന്ത്യയുടെ വാഹന കയറ്റുമതി 14 ശതമാനം വർധിച്ചു

കൊച്ചി: ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള ആറ് മാസത്തില്‍ ഇന്ത്യയുടെ വാഹന കയറ്റുമതി 14 ശതമാനം വർദ്ധനയോടെ 25,28,248 യൂണിറ്റുകളായി.

മുൻവർഷം ഇതേകാലയളവില്‍ 22,11,457 വാഹനങ്ങളാണ് ഇന്ത്യ കയറ്റിഅയച്ചത്. യാത്രാ വാഹനങ്ങളുടെയും ടു വീലറുകളുടെയും കയറ്റുമതിയിലാണ് മികവ്. തളർച്ചയിലായിരുന്ന ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉണർവാണ് പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചത്.

വിദേശ വിപണികളിലെ മാന്ദ്യം മൂലം കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ വാഹന കയറ്റുമതി അഞ്ച് ശതമാനം ഇടിവ് നേരിട്ടിരുന്നു. 2023-24 സാമ്ബത്തിക വർഷത്തില്‍ 40 ലക്ഷം വാഹനങ്ങളാണ് ഇന്ത്യ കയറ്റിഅയച്ചത്.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയില്‍ യാത്രാ വാഹനങ്ങളുടെ കയറ്റുമതി 12 ശതമാനം വളർച്ചയോടെ 3,76,679 യൂണിറ്റുകളായി. ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി 16 ശതമാനം വർദ്ധനയോടെ 16,41,804 യൂണിറ്റുകളായി.

വാണിജ്യ വാഹന കയറ്റുമതി 12 ശതമാനം ഉയർന്ന് 35,731ല്‍ എത്തി. അതേസമയം മുചക്ര വാഹനങ്ങളുടെ കയറ്റുമതിയില്‍ ഒരു ശതമാനം ഇടിവുണ്ടായി.

മാരുതിയുടെ കരുത്തില്‍ മുന്നോട്ട്
രാജ്യത്തെ ‌ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ നേതൃത്വത്തിലാണ് ഇന്ത്യ വിദേശ വിപണിയില്‍ വ്യാപാരം വ്യാപിപ്പിക്കുന്നത്.

ആറ് മാസത്തിനിടെ മാരുതി സുസുക്കി 1,31,546 വാഹനങ്ങളാണ് കയറ്റി അയച്ചത്. ഹ്യുണ്ടായ് മോട്ടോർ 86,105 വാഹനങ്ങള്‍ വിദേശ വിപണിയില്‍ എത്തിച്ചു.

  • ഏപ്രില്‍ – സെപ്തംബർ വാഹന കയറ്റുമതി- 25.28 ലക്ഷം
  • പ്രധാന വിപണികള്‍- ലാറ്റിൻ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക

X
Top