Alt Image
യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനത്തിന് പിന്നാലെ തായ്‌ലാന്റിലും വിയറ്റ്നാമിലും വില കുതിച്ചുയർന്നു

ദില്ലി: വിയറ്റ്നാമിൽ നിന്നും തായ്‌ലൻഡിൽ നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ.

അരി കയറ്റുമതി നിർത്തുന്നുവെന്ന ഇന്ത്യയുടെ തീരുമാനം വന്നതിനു ശേഷമാണ് അരിയുടെ വില ആഗോള വിപണിയിൽ കുത്തനെ ഉയരുന്നത്. ലോക അരി കയറ്റുമതിയുടെ 40 ശതമാനം വഹിക്കുന്ന ഇന്ത്യ ആഭ്യന്തര വില കുതിച്ചുയരുന്നത് തടയാനാണ് കയറ്റുമതി നിരോധിച്ചത്.

ഇന്ത്യയില്‍ അരി ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ഇത്തവണ മഴ വിളകളെ കാര്യമായി ബാധിച്ചിരുന്നു. ഇതോടെ ഉത്പാദനം കുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യം ആഭ്യന്തര വിപണിയില്‍ അരിയുടെ വിലക്കയറ്റം സൃഷ്ടിക്കുമെന്ന അനുമാനത്തിലാണ് കേന്ദ്രം അരിയുടെ കയറ്റുമതി നിരോധിക്കുന്ന തീരുമാനം എടുത്തത്.

ആഭ്യന്തര വിപണിയില്‍ അരിയുടെ മതിയായ ലഭ്യത ഉറപ്പ് വരുത്തുകയാണ് നിരോധനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിയാണ് പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്.

വിയറ്റ്നാമിലെ അരിയുടെ വില ഒരു മെട്രിക് ടണ്ണിന് 550-575 ഡോളർ വരെയായി ഉയർന്നു. 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഒരാഴ്ച മുമ്പ് വിയറ്റ്നാമിൽ 515-525 എന്ന നിരക്കിലായിരുന്നു വില.

കയറ്റുമതി നിരോധനം വന്നതോടെ ആഭ്യന്തര വിപണിയിൽ അരിവില കുറയുമെങ്കിലും ആഗോള വിപണിയിൽ ഇനിയും അരി വില ഉയർന്നേക്കും. മാത്രമല്ല വരും ദിവസങ്ങളിൽ അരി വില ഉയരുമെന്ന കണക്കുകൂട്ടലിൽ ഇപ്പോൾ പലരും അരി വിപണനം ചെയ്യാൻ മടിക്കും. ഇങ്ങനെ പൂഴ്ത്തിവെച്ച അരി വില വർധിക്കുമ്പോൾ വിൽക്കാമെന്ന ധാരണ വരും. ഇത് വീണ്ടും അരിയുടെ വില ഉയർത്തും.

ഒരു മാസത്തിനുള്ളിൽ റീട്ടെയിൽ അരി വില മൂന്ന് ശതമാനം ഉയർന്നെങ്കിലും കനത്ത മൺസൂൺ മഴ വിളകൾക്ക് കാര്യമായ നാശമുണ്ടാക്കിയതിനെ തുടർന്നാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ഇത് വലിയ തിരിച്ചടി ഉണ്ടാക്കിയിരിക്കുന്നത് അരി ഉപഭോഗം കൂടുതലുള്ള രാജ്യങ്ങളിലാണ്.

ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശ് ആഭ്യന്തര വില കുറയ്ക്കാൻ പാടുപെടുന്നു.

X
Top