ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ബാങ്ക് വായ്പാ വളര്‍ച്ച 13 ശതമാനമാകുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡല്‍ഹി: പലിശ നിരക്ക് വര്‍ദ്ധിക്കുകയാണെങ്കിലും ബാങ്ക് വായ്പാ വേഗത ഇനിയും മെച്ചപ്പെടുമെന്ന് ഫിച്ച് റേറ്റിംഗ് ഏജന്‍സി. 2023 സാമ്പത്തികവര്‍ഷത്തെ ബാങ്ക് വായ്പാ 13 ശതമാനമായി വികസിക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 11.5 ശതമാനമായിരുന്നു വളര്‍ച്ച.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നില പ്രാപിക്കുന്നതും നോമിനല്‍ ജിഡിപിയുടെ ഉയര്‍ച്ചയും ചില്ലറ, പ്രവര്‍ത്തന മൂലധന ആവശ്യകത വര്‍ദ്ധിപ്പിക്കും. ഇതോടെ വായ്പാ വേഗത ത്വരിതപ്പെടും. 7 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഫിച്ച് കണക്കുകൂട്ടുന്നത്.

വായ്പ അധികമാകുന്നത് ബാങ്കുകളില്‍ വരുമാന വര്‍ദ്ധനവുണ്ടാക്കുമെന്നും റേറ്റിംഗ് ഏജന്‍സി പറയുന്നു. അറ്റ പലിശ മാര്‍ജിന്‍ വര്‍ദ്ധിക്കുന്നതോടെയാണ് ഇത്. 2024 സാമ്പത്തികവര്‍ഷത്തിലും വായ്പ ഡിമാന്റ് ഉയര്‍ന്നുനില്‍ക്കും.

വളര്‍ച്ച തോത് ഉയരാനും സാധ്യതയുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2022 ല്‍ അതിന്റെ പ്രധാന പോളിസി നിരക്ക് 190 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയിട്ടും, അധിക മൂലധന സമാഹരണത്തിനുള്ള ഫണ്ടിനായി ബാങ്കുകള്‍ തുറന്നിരിക്കുകയാണ്. മൂലധന ആസൂത്രണത്തിന്റെ കാര്യത്തില്‍ സ്വകാര്യമേഖലാ ബാങ്കുകള്‍ പൊതുമേഖലാ ബാങ്കുകളേക്കാള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.

ബാങ്കുകളുടെ വായ്പ സ്രോതസ്സായി നിക്ഷേപങ്ങള്‍ തുടരുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.2023,2024 സാമ്പത്തികവര്‍ഷങ്ങളില്‍ 11 ശതമാനം നിക്ഷേപ വളര്‍ച്ചയാണ് ഫിച്ച് കണക്കുകൂട്ടുന്നത്. അതേസമയം വായ്പാ വളര്‍ച്ചയെ അപേക്ഷിച്ച് നോക്കുമ്പോള്‍ മന്ദഗതിയിലാണ് നിക്ഷേപ വളര്‍ച്ച.

സാമ്പത്തിക വിപുലീകരണം ബേസ് ലൈന്‍ അനുമാനത്തേക്കാള്‍ ഗണ്യമായി കുറയുക, ആസ്തി-ഗുണനിലവാരം സമ്മര്‍ദ്ദത്തിലാവുക, വായ്പ ചെലവുകള്‍ വര്‍ദ്ധിക്കുക എന്നിവയാണ് വായ്പ വളര്‍ച്ച കുറയാനിടയാക്കുന്ന കാരണങ്ങള്‍.

X
Top