![](https://www.livenewage.com/wp-content/uploads/2022/07/RBI1.jpg)
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) മൊത്തം ജിഡിപിയുടെ 3 ശതമാനത്തില്‍ ഒതുങ്ങുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബുള്ളറ്റിന്. കഴിഞ്ഞവര്‍ഷം ഇത് 1.2 ശതമാനമായിരുന്നു. രാജ്യത്തിന്റെ ബാലന്‍സ് ഓഫ് പെയ്മന്റിന്റെ സൂചകമാണ് സിഎഡി.
ഉയരുന്ന വ്യാപാരകമ്മിയാണ് ബാലന്‍സ് ഓഫ് പെയ്മന്റില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. 2022-23 ആദ്യ അഞ്ച് മാസങ്ങളില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 124.5 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിരുന്നു. മുന്‍ കാലയളവില്‍ ഇത് 54 ബില്യണ്‍ ഡോളര്‍ മാത്രമാണ്.
2021-22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വ്യാപാരകമ്മി 189.5 ബില്ല്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ കരാറുകളുടെ അവധി വിലയും സസ്യ എണ്ണ, രാസവളങ്ങളുടെ വിലകളും കുറഞ്ഞത് അനുകൂല ഘടകമാണ്, സ്റ്റേറ്റ് ഓഫ് ദി ഇക്കണോമി’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ആര്‍ബിഐ ബുള്ളറ്റിന് പറഞ്ഞു.
പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതി ഓഗസ്റ്റില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. 90 ബില്യണ്‍ യു.എസ് ഡോളര്‍ സ്വീകരിച്ചതോടെ ഏറ്റവും കൂടുതല്‍ റെമിറ്റന്‍സ് സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം വീണ്ടെടുത്തപ്പോള്‍ നേരിട്ടുള്ള വിദേശനിക്ഷേപം ശക്തമായി തുടര്‍ന്നു.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 3.0 ശതമാനത്തിനുള്ളില് ഒതുങ്ങുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര എഴുതിയ ലേഖനം പറയുന്നു. ചരക്ക്, സേവന കയറ്റുമതി ലക്ഷ്യമായ 750 ബില്യണ്‍ ഡോളര്‍ എത്തിപ്പിടിക്കാവുന്നതാണെന്നും ലേഖനം ചുണ്ടിക്കാട്ടി.
എന്നാല്‍ ഇത് രചയിതാക്കളുടെ അഭിപ്രായമാണെന്നും ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.