ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കഴിഞ്ഞമാസം മന്ദഗതിയിലായതായി റിപ്പോര്‍ട്ട്. സൂചകങ്ങള്‍ അടിസ്ഥാനമാക്കി ബ്ലുംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോശം ബിസിനസും ഉപഭോഗപ്രവര്‍ത്തനങ്ങളുമാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

പ്രധാന എട്ട് അളവുകോലുകളില്‍ മൂന്നെണ്ണം മോശം പ്രകടനമാണ് പുറത്തെടുത്തത്.കയറ്റുമതിയാണ് തിരിച്ചടിയേറ്റ പ്രധാന മേഖല. സ്വാഭാവിക സൂചകങ്ങള്‍ സുസ്ഥിരമാണെങ്കിലും ചുരുങ്ങലിന് ഒരു പോയിന്റ് മാത്രം അകലെയായി സ്ഥാനമുറപ്പിച്ചു.

നിരക്ക് വര്‍ധന ആഗോള ഡിമാന്റിനെ ബാധിക്കുമെന്നും അതുകൊണ്ടുതന്നെ 2023 ലെ പ്രകടന മോശമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബിസിനസ്സ് പ്രവര്‍ത്തനം

പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സര്‍വേകള്‍ കാണിക്കുന്നത് സേവനങ്ങളിലും നിര്‍മ്മാണ മേഖലകളിലുമുടനീളമുള്ള പ്രവര്‍ത്തനം മെച്ചപ്പെട്ടു എന്നാണ്. അതേസമയം, മൂന്ന് മാസത്തെ ശരാശരി ഇപ്പോഴും ദുര്‍ബലമാണ്. പുതിയ ഓര്‍ഡറുകള്‍ അതിവേഗ നിരക്കില്‍ വികസിച്ചെങ്കിലും ഉല്‍പ്പാദന വില വര്‍ധനവ് രേഖപ്പെടുത്തി.

കയറ്റുമതി
കുറഞ്ഞ നിരക്കിലുള്ള നേട്ടം മാത്രമാണ് കയറ്റുമതിയിലുണ്ടായത്. ഒക്ടോബറില്‍ 16.7% ഇടിഞ്ഞതിന് ശേഷം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 0.6% മാത്രം വര്‍ധിച്ചു. 30 മേഖലകളില്‍ പകുതി മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.
എന്‍ജിനീയറിങ്, ഇരുമ്പ് അയിര് ഉല്‍പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഇടിവാണ് മൊത്തം കയറ്റുമതിയെ ബാധിക്കുന്നത്.

ഇറക്കുമതി 5.4 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ഇതോടെ തുടര്‍ച്ചയായ എട്ടാം മാസവും വ്യാപാര വിടവ് 20 ബില്യണ്‍ ഡോളറിന് മുകളിലായി. രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി വീണ്ടും സമ്മര്‍ദ്ദത്തിലാകാന്‍ ഇത് കാരണമാകും.

ഉപഭോക്തൃ പ്രവര്‍ത്തനം
കടുത്ത പണലഭ്യതയ്ക്കും ഉയര്‍ന്ന വായ്പാ ചെലവുകള്‍ക്കുമിടയില്‍ ബാങ്ക് വായ്പയ്ക്കുള്ള ആവശ്യം 17.2 ശതമാനത്തില്‍ ആരോഗ്യകരമായി തുടര്‍ന്നു. ഉപഭോഗം അളക്കാന്‍ സഹായിക്കുന്ന ചരക്ക് സേവന നികുതി പിരിവ് 11 ശതമാനം ഉയര്‍ന്നെങ്കിലും ഒക്ടോബറിലെ 24 ശതമാനത്തെ അപേക്ഷിച്ച് മിതമായ പ്രകടനം മാത്രമാണ് അത്.

വിപണി വികാരം

വൈദ്യുതി ഉപഭോഗം ദുര്‍ബലമായിരുന്നു. പരമാവധി ആവശ്യകത കഴിഞ്ഞ മാസം 162 ജിഗാവാട്ടായാണ് ഉയര്‍ന്നത്. ഒക്ടോബറില്‍ ഇത് 155 ജിഗാവാട്ടായിരുന്നു. വ്യാവസായിക, ഉല്‍പ്പാദന മേഖലകളിലെ പ്രവര്‍ത്തനം അളക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന അളവുകാലോണ് വൈദ്യുതി ഉപഭോഗം.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പ്രൈവറ്റ് ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 8 ശതമാനമാണ്. തൊട്ടുമുന്‍മാസത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മ വര്‍ധിച്ചു.

X
Top