ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ആദ്യ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7% മാത്രം

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2024-25) ആദ്യപാദമായ ഏപ്രില്‍- ജൂണില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 6.7 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ 5 മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഇടിവാണിത്.

മുന്‍വര്‍ഷത്തെ (2023-24) സമാനപാദത്തില്‍ 8.2 ശതമാനമായിരുന്നു വളര്‍ച്ച. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 8.1%, ഡിസംബര്‍ പാദത്തില്‍ 8.6%, മാര്‍ച്ച് പാദത്തില്‍ 7.8% എന്നിങ്ങനെയുമായിരുന്നു വളര്‍ച്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മൂലധനച്ചെലവില്‍ 35% വരെ ഇടിവുണ്ടായതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും കഴിഞ്ഞപാദ വളര്‍ച്ചയെ ബാധിച്ചതായാണ് വിലയിരുത്തല്‍.

ആഗോള സമ്പദ്‌രംഗത്തെ മുരടിപ്പ് ഇന്ത്യയിലെ വ്യവസായ മേഖലയിൽ അലയടിച്ചതും ഉല്‍പാദനം കുറഞ്ഞതും തിരിച്ചടിയായി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 40.91 ലക്ഷം കോടി രൂപയില്‍ നിന്ന് 43.64 ലക്ഷം കോടി രൂപയായാണ് ജിഡിപി വളര്‍ന്നത്.

ഇക്കഴിഞ്ഞ ജനുവരി- മാര്‍ച്ച് പാദത്തില്‍ ഇത് 47.24 ലക്ഷം കോടി രൂപയായിരുന്നു.6.7 ശതമാനം വളര്‍ച്ച വിദഗ്ധര്‍ കണക്കാക്കിയതിന് അനുസൃതമാണെങ്കിലും, ഇതേ കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) 7.2 ശതമാനം, പ്രവചിച്ചതിലും കുറവാണ്.

2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപിയിൽ 9.7 ശതമാനം വര്‍ധന രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 8.5 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മെച്ചപ്പെട്ട നിരക്കാണ്.

മറുവശത്ത്, സര്‍ക്കാര്‍ അന്തിമ ഉപഭോഗ ചെലവ് (ജിഎഫ്‌സിഇ) വര്‍ഷം തോറും 0.24 ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തി, മൊത്തം 4.14 ലക്ഷം കോടി രൂപ (4,987.95 ദശലക്ഷം ഡോളര്‍).

X
Top