ന്യൂഡല്‍ഹി: ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ദ്ധിച്ചുവരുന്ന കടമെടുപ്പ് ചെലവുകള്‍, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി എന്നിവ കാരണം ഇന്ത്യയുടെ ബിസിനസ്സ്, ഉപഭോഗ പ്രവര്‍ത്തനങ്ങള്‍ ജൂലൈയില്‍ പരസ്പര വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ബ്ലുംബര്‍ഗ് ന്യൂസ് സമാഹരിച്ച ഉയര്‍ന്ന ഫ്രീക്വന്‍സി സൂചകങ്ങളുടെ ഒരു ക്രോസ്‌സെക്ഷന്‍ പ്രകാരം ഇന്ത്യന്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് ജൂലൈയില്‍ മയപ്പെട്ടു. അതേസമയം അനിമല്‍ സ്പിരിറ്റ് എന്ന് വിളിക്കപ്പെടുന്ന ഉപഭോക്തൃ സമീപനം കഴിഞ്ഞമാസം സ്ഥിരത നിലനിര്‍ത്തി.
സമ്പദ് വ്യവസ്ഥയുടെ മിടിപ്പായ ഏപ്രില്‍-ജൂണ്‍ പാദ മൊത്ത ആഭ്യന്തര ഉല്‍പ്പാദന ഡാറ്റ ഇരട്ട അക്ക വളര്‍ച്ച കാണിക്കാന്‍ സാധ്യതയുണ്ടെന്നും ബ്ലുംബര്‍ഗ് പ്രവചിച്ചു. മഹാമാരിയ്ക്ക് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമായതാണ് കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ ജിഡിപി വളര്‍ച്ചാ നിരക്ക് അടുത്തയാഴ്ചയാണ് പുറത്തുവിടുക.
പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സര്‍വ്വേ പ്രകാരം സേവനരംഗം നാല് മാസത്തെ താഴ്ച്ചയിലാണുള്ളത്. ദുര്‍ബലമായ വില്‍പ്പന വളര്‍ച്ചയും പണപ്പെരുപ്പവുമാണ് കാരണം. ഇന്ത്യന്‍ സേവനങ്ങള്‍ക്കുള്ള ആഭ്യന്തര ഡിമാന്‍ഡ് സ്ഥിരമായി തുടരുമ്പോള്‍, അന്താരാഷ്ട്ര ഡിമാന്‍ഡ് വഷളായി.
സേവന മേഖലയുടെ ശക്തിക്കുറവ് ഉത്പാദന മേഖലയുടെ നേട്ടങ്ങള്‍ നികത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 140 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയര്‍ത്തിയ റിസര്‍വ് ബാങ്ക് നടപടി വില കുറച്ചു.
കയറ്റുമതി
ഇന്ധനങ്ങളുടെ മേല്‍ ചുമത്തിയ തീരുവയും ദുര്‍ബലമായ ആഗോള ഡിമാന്‍ഡും കാരണം കയറ്റുമതി വളര്‍ച്ച 17 മാസത്തെ താഴ്ന്ന നിലയിലേയ്ക്ക് പതിച്ചത് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ഇതോടെ വ്യാപാരകമ്മി ഏകദേശം 30 ബില്ല്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. രാജ്യം നടത്തുന്ന മൊത്തം കയറ്റുമതിയുടെ 15 ശതമാനം ഇന്ധനമാണ്.
ആനുപാതികമായി ഇറക്കുമതിയില്‍ വര്‍ദ്ധനവുണ്ടായി. മൂന്നിലൊന്ന് വരുന്ന ക്രൂഡും 8% വിഹിതമുള്ള കല്‍ക്കരിയുമാണ് ഇറക്കുമതി മൂല്യം വര്‍ധിപ്പിച്ചത്.മോശം പ്രകടനം കാഴ്ചവെച്ച ഏഷ്യന്‍ കറന്‍സികളിലൊന്നായി രൂപ മാറിയതോടെ ഇറക്കുമതി ചെലവേറിയതായി.
ഉപഭോക്തൃ പ്രവര്‍ത്തനം
അര്‍ദ്ധചാലക ദൗര്‍ലഭ്യം മൂലമുള്ള വിതരണ പ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെട്ടത് കാരണം തുടര്‍ച്ചയായി രണ്ടാം മാസവും പാസഞ്ചര്‍ വാഹന വില്‍പ്പന ഉയര്‍ന്നു. ഉയര്‍ന്ന പലിശനിരക്കുകള്‍ക്കിടയിലും ബാങ്ക് വായ്പ വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഉയരത്തിലെത്തിയതിന് ജൂലൈ സാക്ഷിയായി. വായ്പാ വിതരണം 14.ശതമാനമായാണ് ഉയര്‍ന്നത്.ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത മിച്ചത്തില്‍ തുടരുന്നു. എല്ലാ മേഖലകളിലും വിശാലാടിസ്ഥാനത്തിലുള്ള വീണ്ടെടുക്കല്‍ ദൃശ്യമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറഞ്ഞു. വായ്പ ചെലവേറിയത് വാഹന ഡിമാന്‍ഡ് കുറയ്ക്കുമെന്ന് നിര്‍മ്മാതാക്കള്‍ ഭയക്കുന്നു.
വ്യാവസായിക പ്രവര്‍ത്തനം
വൈദ്യുതി ഉപഭോഗവും കല്‍ക്കരി ഉല്‍പ്പാദനവും മന്ദഗതിയിലായതിനാല്‍ ഫാക്ടറി ഉല്‍പ്പാദനം ജൂണില്‍ മിതമായി.വ്യാവസായിക ഉല്‍പ്പാദന സൂചിക പ്രകാരമുള്ള വാര്‍ഷിക വളര്‍ച്ച 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തില്‍ ഇത് ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. എട്ട് പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളുടെ വളര്‍ച്ച 12.8 ആയി കുറഞ്ഞു. മുന്‍ മാസത്തില്‍ ഇത് 19.3 ശതമാനമായിരുന്നു.