Alt Image
സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെ

രണ്ടാം പാദത്തില്‍ ഇന്ത്യ സാധാരണ നിലയിലുള്ള വളര്‍ച്ച നേടുമെന്ന് റോയിട്ടേഴ്‌സ് പോള്‍

ന്യൂഡല്‍ഹി: ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ഇന്ത്യ സാധാരണ നിലയിലുള്ള വളര്‍ച്ച നേടുമെന്ന് റോയിട്ടേഴ്‌സ് പോള്‍ 6.2 ശതമാനമാണ് പോളില്‍ പങ്കെടുത്തുവര്‍ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പത്തിന്റെയും നിരക്ക് വര്‍ധനവിന്റെയും ആഘാതത്തില്‍ മറ്റ് സമ്പദ് വ്യവസ്ഥകള്‍ നട്ടം തിരിയുമ്പോള്‍ ശുഭപ്രതീക്ഷ ഉയര്‍ത്തുന്നതാണിത്.

ദുര്‍ബലമായ കയറ്റുമതിയും നിക്ഷേപവും ഭാവിയെ അസ്ഥിരപ്പെടുത്തുമെന്നും സര്‍വേ സൂചന നല്‍കി. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 13.5 ശതമാനമാണ് വളര്‍ന്നത്.

താരതമ്യത്തിന് ഉപയോഗിച്ച കണക്കുകള്‍ ദുര്‍ബലമായതാണ് സഹായകരമായത്. അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്ക വര്‍ദ്ധനവ് രണ്ടാം പാദ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. മെയ് മാസം തൊട്ട് 190 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് പണപ്പെരുപ്പത്തെ ചെറുക്കാന്‍ ആര്‍ബിഐ വരുത്തിയത്.

നിലവില്‍ 5.9 ശതമാനമാണ് റിപ്പോ നിരക്ക്.അതുകൊണ്ടുതന്നെ രണ്ടാംപാദ വളര്‍ച്ച അനുമാനം 6.2 ശതമാനത്തിലൊതുക്കാന്‍ 43 സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്ത റോയിട്ടേഴ്‌സ് പോള്‍ തയ്യറായി. 6.2 ശതമാനത്തില്‍, വളര്‍ച്ച റിസര്‍വ് ബാങ്ക് അനുമാനത്തേക്കാള്‍ താഴെയാണ്.

6.3 ശതമാനമാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. വ്യാവസായിക ഉല്‍പാദനം കഴിഞ്ഞ പാദത്തില്‍ ശരാശരി 1.5% മാത്രമാണ് വര്‍ദ്ധിച്ചത്. രണ്ട് വര്‍ഷത്തെ ദുര്‍ബലമായ അളവ്. വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയാണ് വ്യാവസായിക ഉത്പാദനം.

ആഗോള മാന്ദ്യം രാജ്യത്തെ കയറ്റുമതി വ്യവസായത്തെ തളര്‍ത്തുമെന്ന് ധനമന്ത്രാലയം ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2023 മാര്‍ച്ച് അവസാനത്തോടെ പലിശ നിരക്ക് 60ബേസിസ് പോയിന്റുകൂടി ഉയരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

X
Top