Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

വെല്ലുവിളികള്‍ക്കിടയിലും കരുത്തുകാട്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

ന്യൂഡല്‍ഹി: ബ്ലുംബര്‍ഗ് സമാഹരിച്ച ഡാറ്റകള്‍ പ്രകാരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നില മെച്ചപ്പെടുത്തി. നികുതി പിരിവ് ഉയര്‍ന്നതും ഉത്പാദനം കൂടിയതും ഉദാഹരണം.അതേസമയം വെല്ലുവിളികളുമുണ്ട്.

കയറ്റുമതിയിലെ ഇടിവ്, ഒപെക് പ്ലസ് ഉത്പാദനക്കുറവ്, ഡിമാന്റ് കുറവ്, തൊഴിലില്ലാ എന്നിവയാണ് അവ. ബ്ലുംബര്‍ഗ് സമാഹരിച്ച ഹൈ-ഫ്രീക്വന്‍സി സൂചകങ്ങള്‍ ചുവടെ

ബിസിനസ് പ്രവര്‍ത്തനങ്ങള്‍

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, വിതരണ ശൃംഖലകളിലെ സമ്മര്‍ദ്ദം ലഘൂകരിച്ചതിനാല്‍ ഉല്‍പാദനം മെച്ചപ്പെട്ടു. പര്‍ച്ചേസിംഗ് മാനേജഴ്‌സ് ഇന്‍ഡക്‌സ് ഇക്കാര്യം വ്യക്തമാക്കുന്നു. അതേസമയം സേവന മേഖലയിലെ പ്രവര്‍ത്തനം 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് മാര്‍ച്ചില്‍ മിതമായി. സംയോജിത സൂചിക ഫെബ്രുവരിയിലെ 59 ല്‍ നിന്ന് മാര്‍ച്ചില്‍ 58.4 ആയി കുറഞ്ഞിട്ടുണ്ട്.

കയറ്റുമതി
മാര്‍ച്ചില്‍ കയറ്റുമതി 13.9 ശതമാനവും ഇറക്കുമതി 7.90 ശതമാനവും ഇടിഞ്ഞു. തുടര്‍ച്ചയായ നാലാം മാസമാണ് കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യമാണ് കയറ്റുമതി കുറയ്ക്കുന്നത്. അതേസമയം ഇലക്ട്രോണിക്‌സ് കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ആപ്പിള്‍, ഐഫോണുകളുടെ 7 ശതമാനം നിലവില്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. രണ്ട് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും കമ്പനി തയ്യാറായി.

ഉപഭോക്തൃ പ്രവര്‍ത്തനം
ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത മാര്‍ച്ചില്‍ മിച്ചത്തിലേക്ക് മാറിയപ്പോള്‍ വായ്പാ വളര്‍ച്ച ഫെബ്രുവരിയിലെ 15.52 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറഞ്ഞു. ചരക്ക് സേവന നികുതി പിരിവ് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 13 ശതമാനം ഉയര്‍ന്ന് മാര്‍ച്ചില്‍ 1.60 ട്രില്യണ്‍ രൂപയായി (19.5 ബില്യണ്‍ ഡോളര്‍).
ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം ഫെബ്രുവരിയിലെ 16% വര്‍ദ്ധനവില്‍ നിന്ന് പുതിയ വാഹന രജിസ്‌ട്രേഷന്‍ ഈ മാസം 14% ആയി കുറഞ്ഞു. പാസഞ്ചര്‍ വാഹന വില്‍പ്പന വളര്‍ച്ച ഒരു മാസം മുമ്പ് 10.9 ശതമാനായിരുന്നത് 14.42 ശതമാനമായിട്ടുണ്ട്.

വിപണി വികാരം
വൈദ്യുതി ഉപഭോഗം മിതമായി. ഡിമാന്റ് ഫെബ്രുവരിയിലെ 181 ജിഗാവാട്ടില്‍ നിന്ന് 170 ജിഗാവാട്ടായി കുറഞ്ഞു.ം ഉയരുന്ന താപനില വരും മാസങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ദ്ധിപ്പിക്കും.വ്യാവസായിക, ഉല്‍പാദന മേഖലകളിലെ ആവശ്യം അളക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന സൂചകമാണ് വൈദ്യുതി ഉപഭോഗം. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി പ്രൈവറ്റ് ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക്7.45 ശതമാനത്തില്‍ നിന്ന് 7.80 ശതമാനമായി ഉയര്‍ന്നു.

X
Top