ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ആര്‍ബിഐ ബുള്ളറ്റിന്‍

ന്യൂഡല്‍ഹി: ഭക്ഷ്യവിലക്കയറ്റം മൂലം ഇന്ത്യയിലെ പണപ്പെരുപ്പം വര്‍ധിച്ചതായി ആര്‍ബിഐ ബുള്ളറ്റിന്‍ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍, പോളിസി നിരക്കുകള്‍ കുറയ്ക്കില്ലെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കി.റിപ്പോര്‍ട്ട് അനുസരിച്ച്, മഴ കുറവ് കാരണം കൃഷിയില്‍ കുറവുണ്ടായിട്ടുണ്ട്.

മാത്രമല്ല,കാലാവസ്ഥ വ്യതിയാനം, ഇന്ധന വിലവര്‍ദ്ധനവ് എന്നിവയും പണപ്പെരുപ്പമുണ്ടാക്കുന്ന ഘടകങ്ങളാണ്. ഭക്ഷ്യവിലകയറ്റം സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്് നിരീക്ഷിച്ചു. ഭക്ഷ്യവിലകയറ്റം കുടുംബജറ്റിന്റെ താളം തെറ്റിയ്ക്കുകയും വരുമാനം കുറയ്ക്കുകയും ചെയ്യുന്നു.

ദരിദ്രരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. വരുമാനത്തിന്റെ വലിയ ഭാഗം ഭക്ഷണത്തിനായി ചെലവഴിക്കുന്നതാണ് കാരണം. ഇത് നേരിടാന്‍ പൊതുസമ്പാദ്യം നിലനിര്‍ത്തുകയും ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തുകയും വേണം.

സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് പറഞ്ഞ, ആര്‍ബിഐ ഭക്ഷ്യവിലകയറ്റത്തിനെതിരെ നടപടി സ്വീകരിച്ചെന്നും അറിയിച്ചു. റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരുകയാണ്. എന്നാല്‍ വളര്‍ച്ചാ നിരക്ക് കുറയുന്നുണ്ട്.

നിലവിലെ അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ റിപ്പോര്‍ട്ട്, സ്വകാര്യമേഖലയോട് ആഹ്വാനം ചെയ്യുന്നു.സേവന മേഖലയില്‍ വളര്‍ച്ച തുടരുകയാണ്.അതുകൊണ്ടുതന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാനപ്പെട്ട സമ്പദ്വ്യവസ്ഥയായിരിക്കും.

റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായി വര്‍ധിച്ചിരുന്നു. മെയിലെ 25 നിരക്കായ 4.25 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണ് ഇത്. 4.9 ശതമാനമായാണ് ജൂണില്‍ ഭക്ഷ്യവില കൂടിയത്.

ജൂണിലെ ഉയര്‍ച്ചയോടെ തുടര്‍ച്ചയായ 45 മാസമായി പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യമായ 4 ശതമാനത്തില്‍ കൂടുതലായി.ഫെബ്രുവരിയിലും ജൂണിലും ആര്‍ബിഐ നിരക്ക് വര്‍ദ്ധനയ്ക്ക് മുതിര്‍ന്നിരുന്നില്ല. എങ്കിലും 2022 മെയ് മാസം തൊട്ട് 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് ആര്‍ബിഐ തയ്യാറായി.

6.5 ശതമാനമാണ് നിലവില്‍ റിപ്പോ നിരക്ക്.

X
Top