മുംബൈ: തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64263 കോടി ഡോളറായി (642.631 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തില്‍ 14 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇക്കാലയളവില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തിയില്‍ നേരിയ ഇടിവ് നേരിട്ടു. 12.3 കോടി ഡോളറിന്റെ ഇടിവോടെ 56826.4 കോടി ഡോളറായാണ് വിദേശ കറന്‍സി ആസ്തി താഴ്ന്നത്.
അതിനിടെ വിദേശനാണ്യ ശേഖരത്തിലെ സ്വര്‍ണശേഖരത്തില്‍ വര്‍ധനയുണ്ടായി. 34.7 കോടി ഡോളറിന്റെ വര്‍ധനയോടെ 5148 കോടി ഡോളറായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് 1821 കോടി ഡോളറായി താഴ്ന്നതായും ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു.
2023 കലണ്ടര്‍ വര്‍ഷത്തില്‍ വിദേശനാണ്യ ശേഖരത്തില്‍ 5800 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2022ല്‍ 7100 കോടി ഡോളറിന്റെ ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷത്തെ തിരിച്ചുവരവ്.