രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വിദേശ നാണയ ശേഖരം 70,000 കോടി ഡോളര്‍ പിന്നിട്ടതോടെ ചരിത്ര നേട്ടത്തിൽ ഇന്ത്യ

ന്യൂഡൽഹി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കവിഞ്ഞു.

തുടർച്ചയായ ‌ഏഴാം വാരമാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് പുതുക്കി കുതിക്കുന്നത്. വിദേശ നാണയ ശേഖരത്തില്‍ ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഡോളറിന്റെയും സ്വർണത്തിന്റെയും മൂല്യ വർദ്ധനയാണ് ഗുണമായത്.

ഇതോടൊപ്പം രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ പൊതുമേഖല ബാങ്കുകള്‍ വഴി റിസർവ് ബാങ്ക് വിപണിയില്‍ നിന്ന് ഡോളർ വാങ്ങിയതും അനുകൂലമായി.

സെപ്‌തംബർ 17ന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 1,260 കോടി ഡോളർ വർദ്ധനയോടെ 70,489 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം ജൂലായ് മാസത്തിന് ശേഷം വിദേശ നാണയ ശേഖരത്തിലെ ഏറ്റവും വലിയ പ്രതിവാര വർദ്ധനയാണിത്.

2013 മുതലാണ് ഇന്ത്യ വിദേശ നാണയ ശേഖരം മെച്ചപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത്.
അവലോകന കാലയളവില്‍ 780 കോടി ഡോളറാണ് റിസർവ് ബാങ്ക് വിപണിയില്‍ നിന്ന് വാങ്ങിയത്. സ്വർണ ശേഖരത്തിന്റെ മൂല്യം 200 കോടി ഡോളർ ഉയർന്ന് 6,570 കോടി ഡോളറിലെത്തി.

വിദേശ നാണയ ശേഖരത്തിലെ പ്രബലർ

  • രാജ്യം വിദേശ നാണയ ശേഖരം
  • ചൈന 3.28 ലക്ഷം കോടി ഡോളർ
  • ജപ്പാൻ 1.3 ലക്ഷം കോടി ഡോളർ
  • സ്വിറ്റ്സർലൻഡ് 89,000 കോടി ഡോളർ
  • ഇന്ത്യ 70,489 കോടി ഡോളർ
  • റഷ്യ 59,022 കോടി ഡോളർ

X
Top