
കൊച്ചി: രൂപയുടെ മൂല്യയിടിവിന് തടയിടാൻ റിസർവ് ബാങ്ക് വിപണിയില്‍ ഇടപെട്ടതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ഒക്‌ടോബർ 18ന് അവസാനിച്ച വാരത്തില്‍ 200 ഡോളർ കുറഞ്ഞ് 68,820 കോടി ഡോളറായി.
ഡോളറും യൂറോയും ജാപ്പനീസ് യെന്നും അടക്കമുള്ള വിദേശ നാണയങ്ങളുടെ അളവ് 375 കോടി ഡോളർ കുറഞ്ഞ് 59,826 കോടി ഡോളറായി.
അതേസമയം സ്വർണ ശേഖരത്തിന്റെ മൂല്യം 178 കോടി ഡോളർ ഉയർന്ന് 6,740 കോടി ഡോളറായി.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്നും വലിയ തോതില്‍ പണം പിൻവലിച്ചതോടെ രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കാൻ റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകള്‍ വഴി വിപണിയില്‍ ഡോളർ വിറ്റഴിച്ചതാണ് വിദേശ നാണയ ശേഖരം കുറച്ചത്.