രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 21 മാസത്തെ ഉയർന്ന നിലയിലെത്തി

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതൽ ശേഖരം തുടർച്ചയായ മൂന്നാം ആഴ്ചയും വർദ്ധിച്ചു, ഡിസംബർ 22ന് അവസാനിച്ച ആഴ്ചയിൽ 4.471 ബില്യൺ ഡോളർ കൂടി, 21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 620.441 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് പുറത്തുവിട്ട പ്രതിവാര കണക്കുകൾ വ്യക്തമാക്കുന്നു.

മുൻ റിപ്പോർട്ടിംഗ് ആഴ്ചയിൽ, ഫോറെക്‌സ് കിറ്റി 9.112 ബില്യൺ ഡോളർ വർദ്ധിച്ച് 615.971 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇത് ഒരു ആഴ്‌ചയിലുണ്ടായ ഏറ്റവും ഉയർന്ന വർധനവിൽ ഒന്നായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ മൊത്തം കരുതൽ ശേഖരം 2.816 ബില്യൺ ഡോളർ ഉയർന്ന് 606.859 ബില്യൺ ഡോളറിലെത്തിയിരുന്നു.

2021 ഒക്ടോബറിൽ ഫോറെക്സ് കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വർഷം മുതലുള്ള ആഗോള സംഭവവികാസങ്ങൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ രൂപയെ പ്രതിരോധിക്കാൻ സെൻട്രൽ ബാങ്ക് കിറ്റിയെ ഉപയോഗിക്കുന്നത് കരുതൽ ധനത്തെ ബാധിക്കുന്നുണ്ട്.

ഡിസംബർ 22ന് അവസാനിച്ച ആഴ്ചയിൽ, റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച്, കരുതൽ ശേഖരത്തിന്റെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ആസ്തി 4.898 ബില്യൺ ഡോളർ വർദ്ധിച്ച് 549.747 ബില്യൺ ഡോളറായിട്ടുണ്ട്.

എന്നിരുന്നാലും, റിപ്പോർട്ടിംഗ് ആഴ്ചയിൽ സ്വർണ്ണ ശേഖരം 107 മില്യൺ ഡോളർ കുറഞ്ഞ് 47.474 ബില്യൺ ഡോളറിലെത്തി.

അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) രാജ്യത്തിന്റെ കരുതൽ നിലയും റിപ്പോർട്ടിംഗ് ആഴ്ചയിൽ 129 മില്യൺ ഡോളർ കുറഞ്ഞ് 4.894 ബില്യൺ ഡോളറായി എന്ന് ഡാറ്റ കാണിക്കുന്നു.

X
Top