2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7 ശതമാനം മറികടക്കും- ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ, 2022-23 ല്‍ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പ്രവചിച്ച 7 ശതമാനത്തേക്കാള്‍ വളര്‍ന്നേയ്ക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സിഐഐയുടെ വാര്‍ഷിക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”2022-23 അവസാനിച്ച വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ വളര്‍ച്ച അതിലും കൂടാന്‍ സാധ്യതയുണ്ട്,” ന്യൂഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ ദാസ് പറഞ്ഞു.

”കഴിഞ്ഞ വര്‍ഷത്തെ ജിഡിപി വളര്‍ച്ച 7 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ അതിശയിക്കാനില്ല. എന്നാല്‍ തല്‍ക്കാലം 7 ശതമാനത്തില്‍ ഉറച്ചുനില്‍ക്കാം, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022-23 ല്‍ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഫെബ്രുവരി 28 ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചിരുന്നു.

ജനുവരി-മാര്‍ച്ച് മാസങ്ങളിലെ ജിഡിപി ഡാറ്റയും 2022-23 ലെ ജിഡിപിയുടെ ആദ്യ താല്‍ക്കാലിക എസ്റ്റിമേറ്റും മെയ് 31 ന് മന്ത്രാലയം പുറത്തുവിടും. മന്ത്രാലയത്തിന്റെ രണ്ടാമത്തെ അഡ്വാന്‍സ് എസ്റ്റിമേറ്റ് സൂചിപ്പിക്കുന്നത് ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ജിഡിപി 5.1 ശതമാനം വളര്‍ന്നു എന്നാണ്.

” ഹൈ-ഫ്രീക്വന്‍സി സാമ്പത്തിക സൂചകങ്ങളെല്ലാം നാലാം പാദത്തില്‍ വേഗത നിലനിര്‍ത്തി” ഗവര്‍ണര്‍ അറിയിച്ചു.” അതിനാല്‍ വളര്‍ച്ച 7 ശതമാനത്തില്‍ കൂടിയാല്‍ ആശ്ചര്യപ്പെടേണ്ടതില്ല.”

X
Top