ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി മാറാന്‍ ഇന്ത്യയുടെ ജിഇഎം പ്ലാറ്റ്ഫോം

2024-25 ആദ്യ പാദത്തില്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ജിഇഎം ലോകത്തിലെ ഏറ്റവും വലുതായി മാറുമെന്ന് റിപ്പോര്‍ട്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 1.24 ലക്ഷം കോടി രൂപ കടന്നതോടെയാണ് ഈ സൂചന.

എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും ചരക്കുകളുടെയും സേവനങ്ങളുടെയും ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കായി 2016 ഓഗസ്റ്റ് 9 ന് സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പോര്‍ട്ടല്‍ ആരംഭിച്ചു.

ഒന്നാം പാദത്തിന്റെ അവസാനത്തില്‍ ജിഇഎം മൊത്ത വ്യാപാര മൂല്യം 1,24,761 ലക്ഷം കോടി രൂപ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ 52,670 കോടി രൂപയേക്കാള്‍ 136 ശതമാനം വളര്‍ച്ചയാണ് ഇതെന്ന് ജിഇഎം സിഇഓ പ്രശാന്ത് കുമാര്‍ സിംഗ് പറഞ്ഞു.

ഈ വളര്‍ച്ചയനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയയിലെ KONEPS ആണ് ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോം. ജി ഇ എം ആണ് രണ്ടാം സ്ഥാനത്ത്. സിംഗപ്പൂരിലെ GeBIZ ആണ് തൊട്ടുപിന്നില്‍.

X
Top