Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പെട്രോളിയം, രത്നം, പഞ്ചസാര കയറ്റുമതിയില്‍ ഇന്ത്യയുടെ ആഗോള വിപണി വിഹിതം വർദ്ധിച്ചു

കൊച്ചി: പെട്രോളിയം, രത്നം, പഞ്ചസാര എന്നിവയുടെ കയറ്റുമതിയില്‍ കഴിഞ്ഞ 5 വ‍ർഷത്തിനിടെ ഇന്ത്യയുടെ ആഗോള വിപണി വിഹിതം വർദ്ധിച്ചതായി വാണിജ്യമന്ത്രാലയത്തിന്റെ കണക്ക്.

വൈദ്യുത ഉപകരണങ്ങള്‍, ന്യൂമാറ്റിക് ടയറുകള്‍, ടാപ്പുകളും വാല്‍വുകളും, സെമികണ്ടക്ടർ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളിലും രാജ്യത്തിന്റെ കയറ്റുമതി വിഹിതം വർദ്ധിച്ചിട്ടുണ്ട്. പെട്രോളിയം കയറ്റുമതിയില്‍ 2018ല്‍ അഞ്ചാംസ്ഥാനത്തായിരുന്ന ഇന്ത്യ 2023ല്‍ രണ്ടാംസ്ഥാനത്തെത്തി.

84.96 ബില്യണ്‍ ഡോളറാണ് പെട്രോളിയം കയറ്റുമതിയില്‍ നിന്ന് നേടുന്നത്. രത്നങ്ങളുടെ കയറ്റുമതി 1.52 ബില്യണ്‍ ഡോളറായി വർദ്ധിച്ചു, ഇതില്‍ രണ്ടാംസ്ഥാനത്ത് നിന്ന് ഒന്നാംസ്ഥാനത്തിലേക്ക് കയറി. പഞ്ചസാര കയറ്റുമതി 3.72 ബില്യണ്‍ ഡോളറായി വർദ്ധിച്ചു.

പെട്രോളിയം, രത്‌നം, പഞ്ചസാര കയറ്റുമതികളില്‍ തിളങ്ങുന്നു
അനുകൂലമായ കാർഷിക നയങ്ങളും ശക്തമായ ഉത്പാദന അടിത്തറയുംആഗോള ആവശ്യകത നിറവേറ്റുന്നതിലെ മുന്നേറ്റവുമാണ് കയറ്റുമതിയില്‍ മുന്നേറാൻ ഇന്ത്യയെ സഹായിച്ചത്.

ഇന്ത്യയുടെ ആഗോള വിപണി വിഹിതം

പെട്രോളിയം കയറ്റുമതി
2018ല്‍ – 6.45 %
2023 ല്‍ – 12.59 %

രത്നം
2018ല്‍ – 16.27%
2023ല്‍ – 36.53 %

പഞ്ചസാര
2018ല്‍ – 4.17%
2023ല്‍ – 12.21 %

X
Top