Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

വ്യാവസായിക വളര്‍ച്ചയില്‍ ഉണര്‍വ്

ന്യൂഡല്‍ഹി: വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) പ്രകാരമുള്ള ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച നവംബറില്‍ 7.1 ശതമാനമായി ഉയര്‍ന്നു.സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ജനുവരി 12 ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബറില്‍ 4 ശതമാനമായി (26 മാസത്തെ മോശം പ്രകടനം) കുറഞ്ഞശേഷമുള്ള വീണ്ടെടുപ്പാണ് ഇത്.

നവംബറിലെ ഐഐപി 137.1 ആണ്. മുന്‍വര്‍ഷത്തെ 128 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്നത്. 2022 ഒക്ടോബറില്‍ 129.3 ഐഐപി രേഖപ്പെടുത്തിയിരുന്നു.

7.1 ശതമാനത്തില്‍, നവംബറിലെ ഐഐപി വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയതാണ്. ദേശീയ മാധ്യമമായ മണികണ്‍ട്രോള്‍ നടത്തിയ അനുമാനത്തേക്കാള്‍ 3.2 ശതമാനത്തിന്റെ വര്‍ധനവ്. മാത്രമല്ല, 5 മാസത്തെ ഉയര്‍ന്ന തോതുമാണ്.

നവംബറില്‍ വൈദ്യുതി മേഖല 12.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഖനനം 9.7 ശതമാനവും ഉല്‍പ്പാദനം 6.1 ശതമാനവും ഉയര്‍ന്നു.ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗീകരണം അനുസരിച്ച്, നവംബര്‍ മാസത്തില്‍ സൂചികകള്‍ ‘പ്രൈമറി ഗുഡ്‌സ്- 132.5, ക്യാപിറ്റല്‍ ഗുഡസ്-് 99.1, ഇന്റര്‍മീഡിയറ്റ് ഗുഡ്‌സ്-145.6, ഇന്‍ഫ്രാസ്ട്രക്ചര്‍ അല്ലെങ്കില്‍ കണ്‍സ്ട്രക്ഷന്‍ ചരക്കുകള്‍ – 159.6 എന്നിങ്ങനെയാണ്.

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കണ്‍സ്യൂമര്‍ നോണ്‍ ഡ്യൂറബിള്‍സ് എന്നിവയുടെ സൂചികകള്‍ യഥാക്രമം 112.0, 161.1 രേഖപ്പെടുത്തി.

2022 ഏപ്രില്‍-നവംബര്‍ കാലയളവില്‍, രാജ്യത്തിന്റെ വ്യാവസായിക ഉല്‍പ്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 5.5 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിലെ 7.1 ശതമാനത്തെ അപേക്ഷിച്ച് കുറവ്.

X
Top