ന്യൂഡല്‍ഹി: വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) പ്രകാരമുള്ള ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളര്‍ച്ച മെയില്‍ 5.2 ശതമാനമായി ഉയര്‍ന്നു.സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ജൂണ്‍ 12 ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രിലില്‍ 4.5 ശതമാനമായിരുന്നു വളര്‍ച്ച.
ഏപ്രിലില്‍ 4.9 ശതമാനം മാത്രമായിരുന്ന ഉത്പാദന മേഖല മെയ് മാസത്തില്‍ 5.7 ശതമാനം വളര്‍ച്ച നേടി. സമാനമായി ഏപ്രിലില്‍ 1.1 ശതമാനം ഇടിവ് നേരിട്ട വൈദ്യുതി ഉത്പാദനം 0.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഖനന ഉല്‍പാദനം കഴിഞ്ഞ മാസത്തെ 5.1 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6.4 ശതമാനമായി.
മുന് വര് ഷം ഇതേ കാലയളവില് ഖനന ഉല് പ്പാദനം 11.2 ശതമാനമായിരുന്നു.
സിമന്റ്, കല്‍ക്കരി, രാസവളങ്ങള്‍, വൈദ്യുതി വ്യവസായങ്ങള്‍ എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കോര്‍മേഖ മേഖല ഉല്‍പാദനം 18.1 ശതമാനമായി.ഏപ്രിലിലിത് 8.4 ശതമാനം മാത്രമായിരുന്നു.
വ്യാവസായിക ഉത്പാദന സൂചികയുടെ (ഐഐപി) 40.27 ശതമാനവും കോര്‍ ഉത്പാദന മേഖലയുടെ സംഭാവനയാണ്. അതുകൊണ്ടുതന്നെ വ്യവസായിക പ്രവര്‍ത്തനങ്ങളുടെ പ്രധാന സൂചകമാണിത്.