കൊച്ചി: 350 ഏക്കർ ജലാശയത്തിലും കായൽ പ്രദേശത്തുമായി വ്യാപിച്ച് കിടക്കുന്ന 101.6 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്രോജക്റ്റ് കായംകുളത്ത് സ്ഥാപിച്ച് ടാറ്റ പവർ സോളാർ. പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിലുടനീളം ജലത്തിന്റെ ആഴത്തിലുള്ള ഏറ്റക്കുറച്ചിലുകൾ, ശക്തമായ കടൽക്ഷോഭം, ഗുരുതരമായ ജല ലവണാംശം എന്നീ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും ടാറ്റ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി അനുവദിച്ച സമയത്തിനുള്ളിൽ ഈ പദ്ധതിയുടെ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കി. സമ്പൂർണ്ണ സോളാർ പ്ലാന്റ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനായി ടാറ്റ പവർ സോളാർ ജലാശയത്തിൽ ഒരു സ്കാർഫോൾഡിംഗ് പ്ലാറ്റ്ഫോം നിർമ്മിച്ചിരുന്നു.
പവർ പർച്ചേസ് എഗ്രിമെന്റ് പ്രോജക്റ്റിലൂടെയുള്ള ഈ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടെയ്ക് (എഫ്എസ്പിവി) പദ്ധതി രാജ്യത്ത് ആദ്യത്തേതാണ്. ഈ സൗകര്യം 5 മെഗാവാട്ട് (MW) ശേഷിയുള്ള ഫ്ലോട്ടിംഗ് ഇൻവെർട്ടറുകൾക്കുള്ള ഒരു പ്ലാറ്റ്‌ഫോമാണ്. ഇതിന്റെ സെൻട്രൽ മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സ്റ്റേഷനുകൾ (CMCS), 33/220 കിലോവോൾട്ട് സ്വിച്ച് യാർഡ് എന്നിവയെ പിന്തുണയ്ക്കുന്നത് 134 കാസ്റ്റ് പൈൽ ഫൗണ്ടേഷനുകളാണ്.
ഇന്ത്യയുടെ സുസ്ഥിര ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നൂതനവും വർദ്ധനയുള്ളതുമായ ചുവടുവയ്പ്പാണ് ഇന്ത്യയിലെ ആദ്യത്തേതും വലുതുമായ ഈ ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ കമ്മീഷൻ എന്ന് ഈ ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് സംസാരിച്ച ടാറ്റ പവർ സിഇഒയും എംഡിയുമായ ഡോ. പ്രവീർ സിൻഹ പറഞ്ഞു.