സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂടി, അന്താരാഷ്ട്ര വ്യാപാരം രൂപയില്‍ നടത്തുന്ന പദ്ധതി അവതാളത്തില്‍

ന്യൂഡല്‍ഹി: വന്‍തോതിലുള്ള എണ്ണ ഇറക്കുമതി റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ദ്ധിപ്പിക്കുന്നു. ഇതോടെ രൂപയില്‍ വ്യാപാരം നടത്താനുള്ള പദ്ധതി അവതാളത്തിലായി.അധിക രൂപ സ്വീകരിക്കാന്‍ റഷ്യ ആഗ്രഹിക്കാത്തതിനാല്‍ ഇന്ത്യന്‍ കറന്‍സിയില്‍ പേയ്മെന്റ് ആരംഭിച്ചിട്ടില്ല.

രൂപയില്‍ ഇടപാട്
റഷ്യ നേരിട്ട ഉപരോധം കാരണം ഡോളറില്‍ പേയ്മന്റ് സാധ്യമാകാതിരുന്നതോടെയാണ് രൂപയില്‍ വ്യാപാരം എന്ന ആശയം ഉടലെടുത്തത്. പിന്നീട് മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ മറ്റ് രാജ്യങ്ങളുമായും സമാന വ്യാപാരരീതി അവലംബിച്ചു.വ്യാപാര കമ്മി വര്‍ദ്ധിച്ച സാഹചര്യവും രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണത്തിന് ഇടയാക്കി.

ഡോളര്‍ ഡിമാന്റ് കുറച്ച് ആഗോള ആഘാതങ്ങള്‍ക്ക് ഇരയാകാതിരിക്കാനായിരുന്നു ശ്രമം. .

മൂല്യം മങ്ങുന്നു
റഷ്യയുമായുള്ള ഇടപാട് അതിക്രമിച്ചതോടെ രൂപയുടെ പ്രാധാന്യത്തിന് മങ്ങലേല്‍ക്കുകയാണ്. രൂപയില്‍ പെയ്മന്റ് സ്വീകരിക്കാന്‍ നിലവില്‍ റഷ്യ വിസമ്മതിക്കുന്നു.ഇതോടെ രൂപയില്‍ വ്യാപാരമെന്ന ആഗ്രഹത്തിന് മങ്ങലേല്‍ക്കുകയാണ്.

വിദേശ വ്യാപാരം രൂപയില്‍ തീര്‍പ്പാക്കാന്‍ അനുവദിക്കുന്ന പദ്ധതി ജൂലൈയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. ഏഴ് മാസത്തിന് ശേഷം, പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള പേയ്മെന്റുകളില്‍ മാത്രം ഈ സംവിധാനം പരിമിതപ്പെട്ടു. സ്ഥിരമായ വിനിമയ നിരക്ക് ഇല്ലാത്തതിനാല്‍ റൂബിളില്‍ പണമടയ്ക്കലും ഒരു വെല്ലുവിളിയാണ്.

അതിനാല്‍ റിഫൈനര്‍മാര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ദിര്‍ഹത്തിലാണ് ഇപ്പോള്‍ റഷ്യയ്ക്ക്പണം നല്‍കുന്നത്. ഇന്ത്യയുടെ വിദേശകാര്യ, വ്യാപാര മന്ത്രാലയ വക്താക്കള്‍ ഈ വിഷയത്തില്‍ ഉടന്‍ പ്രതികരിച്ചില്ല.

എണ്ണകയറ്റുമതിയില്‍ റഷ്യ ഒന്നാം സ്ഥാനത്ത്

ഇന്ത്യയിലേയ്ക്ക് എണ്ണകയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് റഷ്യ. ഇറാഖിനേയും സൗദി അറേബ്യയേയുമാണ് അവര്‍ പിന്തള്ളിയത്. ഡിസംബറില്‍ പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ എണ്ണ ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങി.

ഒരു വര്‍ഷം മുന്‍പുള്ളതിന്റെ 33 ഇരട്ടി. ക്രൂഡ് ഓയിലിനൊപ്പം സണ്‍ഫ്‌ലവര്‍ ഓയില്‍, വളം ഇറക്കുമതിയും വര്‍ദ്ധിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള മൊത്തം ഇറക്കുമതി, നവംബര്‍ വരെയുള്ള എട്ട് മാസത്തില്‍ 400 ശതമാനം അധികമായിട്ടുണ്ട്.

അതേസമയം കയറ്റുമതി 14 ശതമാനം ഇടിഞ്ഞു. നിലവില്‍ ഇന്ത്യന്‍ രൂപയില്‍ ഇടപാടുകള്‍ നടക്കുന്നില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസനേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സാഹയ് പറയുന്നു.

X
Top