Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഉത്പാദന മേഖല വികാസം മൂന്ന് മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉത്പാദന മേഖല വളര്‍ച്ച മൂന്ന് മാസത്തെ ഉയര്‍ച്ച രേഖപ്പെടുത്തി. എസ് ആന്റ് പി ഗ്ലോബല്‍ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക കഴിഞ്ഞ മാസം 56.4 ല്‍ എത്തുകയായിരുന്നു. ഫെബ്രുവരിയില്‍ സൂചിക 55.3 ആണ് രേഖപ്പെടുത്തിയിരുന്നത്.

ജനുവരിയില്‍ കുറിച്ചത് 55.4 ലെവല്‍. ഇത് തുടര്‍ച്ചയായ 21-ാം മാസമാണ് പിഎംഐ സൂചിക 50 കടക്കുന്നത്. ഫാക്ടറി ഓര്‍ഡറുകള്‍ ശക്തമായതാണ് അവസാന സാമ്പത്തിക പാദത്തില്‍ ഉത്പാദന സൂചികയെ ഉയര്‍ത്തിയത്, എസ്ആന്റ്പി ഗ്ലോബല്‍ പ്രസ്താവനയില്‍ പറയുന്നു.

മൊത്തവില പണപ്പെരുപ്പം രണ്ടരവര്‍ഷത്തെ താഴ്ന്ന നിലയിലായതിനാല്‍ കമ്പനികള്‍ ഇന്‍വെന്ററികള്‍ വര്‍ദ്ധിപ്പിക്കുന്നു. വില്‍പന വില അതേസമയം വര്‍ദ്ധിച്ചിട്ടുണ്ട്.ഉപഭോക്തൃ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.44 ശതമാനമായി.

വിപണന ശ്രമങ്ങള്‍ ഫലം കണ്ടതും ഉയര്‍ന്ന ഡിമാന്റും മത്സരാധിഷ്ടിത വിലനിര്‍ണ്ണയവും വളര്‍ച്ചാ പ്രേരകങ്ങളാണ്.കയറ്റുമതി ഓര്‍ഡര്‍ കൂടി ഉയര്‍ന്നതോടെ സൂചിക മികച്ച ഫലം പുറപ്പെടുവിക്കുകയായിരുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിദേശ ഡിമാന്റ് വര്‍ദ്ധിക്കുകയാണ്.

സേവന മേഖല വികാസം ഫെബ്രുവരിയില്‍ 12 വര്‍ഷ ഉയരം കുറിച്ചു.മാത്രമല്ല കഴിഞ്ഞമാസം ചരിത്രത്തിലെ രണ്ടാമത്തെ വലിയ ചരക്ക് സേവന നികുതി വരുമാനമാണ് രാജ്യം നേടിയത്. ഉത്പാദനം വര്‍ദ്ധിച്ചതോടെ ശേഷി സമ്മര്‍ദ്ദമുണ്ടെന്ന്
എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു.

400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.

X
Top