ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

റെക്കോര്‍ഡ് വളര്‍ച്ചാ തോത് രേഖപ്പെടുത്തി ഉത്പാദനരംഗം

ന്യൂഡല്‍ഹി: രാജ്യത്തെ ഉത്പാദനരംഗത്തിന്റെ വളര്‍ച്ചാതോത് ജൂലൈയില്‍ 8 മാസത്തെ ഉയരത്തിലെത്തി. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) പ്രകാരമുള്ള ഉത്പാദനവളര്‍ച്ച ജൂലൈയില്‍ 56.4 ആയി ഉയര്‍ന്നു. തൊട്ടുമുന്‍മാസത്തില്‍ ഇത് 53.9 ആയിരുന്നു.

“8 മാസത്തിലെ വേഗത്തിലുള്ള വളര്‍ച്ചാ തോതാണിത്,” എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പ്രസ്താവനയില്‍ പറയുന്നു. പിഎംഐ പ്രകാരം 50 പോയിന്റിന് മുകളിലുള്ളതെല്ലാം വളര്‍ച്ചയും 50 പോയിന്റിന് താഴെയുള്ളത് ചുരുങ്ങലുമാണ്.

കമ്പനികള്‍ അസംസ്‌കൃത വസ്തുക്കളുടെ വാങ്ങല്‍ വര്‍ധിപ്പിപ്പിക്കുകയും പ്രവര്‍ത്തന ശേഷി സമ്മര്‍ദ്ദമില്ലാതെ തുടരുകയും ചെയ്തു. എന്നാല്‍ സര്‍വ്വേ പ്രകാരം തൊഴിലവസരങ്ങളുടെ വര്‍ധനവ്‌ നാമമാത്രമായി. ചരക്ക് വില കുറഞ്ഞതിനെ തുടര്‍ന്ന് ഉത്പാദന ചെലവ് കുറയുകയും അത് പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുകയും ചെയ്തു, റിപ്പോര്‍ട്ട് പറഞ്ഞു.

ഉയര്‍ന്ന ഉത്പാദനം റിപ്പോര്‍ട്ട് ചെയ്ത പാനലിസ്റ്റുകള്‍ ഡിമാന്റും വില്‍പനയും വര്‍ധിച്ചതായി ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡറുകളുടെ വര്‍ധനവ് വളര്‍ച്ച ഉറപ്പുവരുത്തിയെന്നും അവര്‍ പറഞ്ഞു. ജൂണില്‍ നഷ്ടമായ വളര്‍ച്ചാ വേഗത വീണ്ടെടുക്കാന്‍ ഇതോടെ ഉത്പാദന മേഖലയ്ക്കായി.

പലിശ വര്‍ധന, വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, ദുര്‍ബലമായ രൂപ, മന്ദഗതിയിലാകുന്ന ആഗോള സമ്പദ്‌വ്യവസ്ഥ എന്നീ പ്രതികൂലാവസ്ഥകളെ തരണം ചെയ്യാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രാപ്തിയുണ്ടെന്നാണ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. സര്‍വേ പ്രകാരം നാല് മാസത്തെ ദുര്‍ബല വേഗതയിലാണ് വിദേശ ഡിമാന്‍ഡ് വര്‍ദ്ധിച്ചത്.

കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതാകട്ടെ മൂന്ന് മാസത്തിനിടയിലെ കുറഞ്ഞ വേഗതയിലുമാണ്. “ഉത്പാദനമേഖലയുടെ മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും, തൊഴിലവസരങ്ങള്‍ ആനുപാതികമായി വളര്‍ന്നില്ല. തൊഴിലവസരങ്ങളിലെ വര്‍ധന, നാമമാത്രമാണ്. പ്രവര്‍ത്തന ശേഷിയില്‍ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും (98%) നിലവിലുള്ള തൊഴിലാളികളെ നിലനിര്‍ത്താന്‍ തീരുമാനിച്ചു”സര്‍വേ പറയുന്നു.

X
Top