വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ഇന്ത്യയുടെ വിപണി മൂല്യം 14 മാസത്തെ താഴ്‌ന്ന നിലയില്‍

മുംബൈ: 14 മാസത്തിനിടയില്‍ ആദ്യമായി ഇന്ത്യയുടെ വിപണിമൂല്യം നാല്‌ ലക്ഷം കോടി ഡോളറിന്‌ താഴേക്ക്‌ ഇടിഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയും ഓഹരി വിപണിയുടെ ഇടിവും വിപണിമൂല്യത്തിലെ ചോര്‍ച്ചയ്‌ക്ക്‌ വഴിവെച്ചു.

ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായ ഇന്ത്യയുടെ വിപണി മൂല്യം 2025ല്‍ 18.33 ശതമാനമാണ്‌ ഇടിഞ്ഞത്‌. ഇത്‌ ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ ഇടിവാണ്‌. 18.3 ശതമാനം ഇടിവുമായി രണ്ടാം സ്ഥാനത്ത്‌ സിംബാബ്‌വെയും 18 ശതമാനം ഇടിവുമായി മൂന്നാം സ്ഥാനത്ത്‌ ഐസ്‌ലന്‍ഡുമാണ്‌.

ഇന്ത്യയുടെ മൊത്തം വിപണി മൂല്യം ഇപ്പോള്‍ 3.99 ലക്ഷം കോടി ഡോളറാണ്‌. 2023 ഡിസംബര്‍ നാലിന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലാണ്‌ നമ്മുടെ വിപണിമൂല്യം.

ഡിസംബര്‍ മധ്യത്തില്‍ 5.14 ലക്ഷം കോടി ഡോളറായിരുന്നു ഇന്ത്യയുടെ വിപണിമൂല്യം. ഈ വര്‍ഷം ഇതുവരെ യുഎസ്‌ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഏകദേശം 1.5 ശതമാനമാണ്‌ ഇടിഞ്ഞത്‌.

ലോകത്തിലെ ഏറ്റവും വലിയ വിപണിയായ യുഎസ്സിന്റെ വിപണി മൂല്യത്തില്‍ മൂന്ന്‌ ശതമാനം വര്‍ധനവ്‌ രേഖപ്പെടുത്തി. ചൈനയും ജപ്പാനും 2.2 ശതമാനം വീതം നേട്ടമാണ്‌ കൈവരിച്ചത്‌.

ഹോങ്കോങ്‌, കാനഡ, യുകെ, ഫ്രാന്‍സ്‌ തുടങ്ങിയ മറ്റ്‌ പ്രധാന വിപണികള്‍ യഥാക്രമം 1.2 ശതമാനവും 7.2 ശതമാനവും 7.1 ശതമാനവും 9.9 ശതമാനവും ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സിലും നിഫ്‌റ്റിയിലും 2.6 ശതമാനം ഇടിവാണ്‌ ഉണ്ടായത്‌.

അതേസമയം ബിഎസ്‌ഇ മിഡ്‌കാപ്പ്‌, സ്‌മോള്‍കാപ്പ്‌ സൂചികകള്‍ യഥാക്രമം 12 ശതമാനവും 15 ശതമാനവും ഇടിഞ്ഞു. മന്ദഗതിയിലാകുന്ന വളര്‍ച്ചയെയും ഓഹരികളുടെ അമിത വിലയെയും കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഈ വര്‍ഷം 1000 കോടി ഡോളര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്‌.

X
Top