ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉത്പാദന മേഖല വളര്‍ച്ച 31 മാസത്തെ ഉയര്‍ച്ച രേഖപ്പെടുത്തി. എസ് ആന്റ് പി ഗ്ലോബല്‍ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക(പിഎംഐ) മെയ് മാസത്തില്‍ 58.7 ല്‍ എത്തുകയായിരുന്നു. ഏപ്രിലില്‍ സൂചിക 57.2 ആണ് രേഖപ്പെടുത്തിയിരുന്നത്.
ഇത് തുടര്‍ച്ചയായ 22-ാം മാസമാണ് പിഎംഐ സൂചിക 50 കടക്കുന്നത്. ഉയര്‍ന്ന ഡിമാന്റും ഫാക്ടറി ഓര്‍ഡറുകള്‍ ശക്തമായതുമാണ് ഉത്പാദന സൂചികയെ ഉയര്‍ത്തിയത്, എസ്ആന്റ്പി ഗ്ലോബല്‍ പ്രസ്താവനയില്‍ പറയുന്നു.
ആഭ്യന്തര, അന്താരാഷ്ട്ര വില്‍പന ഉയര്‍ന്നു
വില്‍പ്പനയിലെ കുതിച്ചുചാട്ടം കാരണം ഉല്‍പാദനം, തൊഴില്‍, വാങ്ങലുകളുടെ അളവ് എന്നിവ ശക്തിപ്പെട്ടു. വിതരണ ശൃംഖല മെച്ചപ്പെട്ടതോടെ, ഇന്‍പുട്ട് ഇന്‍വെന്ററികള്‍ കമ്പനികള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. മാത്രമല്ല കയറ്റുമതി ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
ഇതോടെ ആറ് മാസത്തിന് ശേഷം അന്താരാഷ്ട്ര വില്‍പന വിപുലീകരിക്കപ്പെട്ടു.”വര്‍ദ്ധിച്ചുവരുന്ന പുതിയ ഓര്‍ഡറുകളും അനുകൂലമായ വിപണി സാഹചര്യങ്ങളും കാരണം നിര്‍മ്മാതാക്കള്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചു. ഉല്‍പാദനത്തിലെ വര്‍ദ്ധനവ് 28 മാസത്തിനിടയിലെ ഏറ്റവും വേഗതയേറിയതാണ്.”
ശേഷിയില്‍ സമ്മര്‍ദ്ദം
ഉയരുന്ന വില്‍പന ശേഷിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.പൂര്‍ത്തിയാകാത്ത ഓര്‍റുകള്‍ ഏഴ് മാസത്തെ വേഗത്തിലാണ് വളരുന്നത്. അതേസമയം ശേഷി സമ്മര്‍ദ്ദങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
തൊഴില്‍ വളര്‍ച്ചാ നിരക്ക് നിലവില്‍ ആറ് മാസത്തെ ഉയര്‍ന്ന നില രേഖപ്പെടുത്തി.
ഇന്‍പുട്ട് ചെലവുകള്‍ മിതമായി, വില്‍പന വില ഉയര്‍ന്നു
മാത്രമല്ല ഇന്‍പുട്ട് ചെലവുകള്‍ മിതമായ നിരക്കിലാണ് ഉയര്‍ന്നിട്ടുള്ളത്. ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ വളരെ താഴെയാണ്. അതേസമയം മെയ് മാസത്തില്‍ വില്‍പ്പന വില വേഗത്തില്‍ ഉയര്‍ന്നു.
”വിതരണ ശൃംഖലയിലെ മെച്ചപ്പെടുത്തലുകളും ആഗോള ഡിമാന്‍ഡ് കുറഞ്ഞതും ഇന്‍പുട്ട് വില മിതമാക്കിയെങ്കിലും ഉയര്‍ന്ന ഡിമാന്‍ഡും മുമ്പ് ആഗിരണം ചെയ്ത ചെലവ് ഭാരവും വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായി,” എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറഞ്ഞു.
”ഡിമാന്‍ഡ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നെഗറ്റീവ് അല്ല. പക്ഷേ അത് വാങ്ങല്‍ ശേഷി ഇല്ലാതാക്കുകയും സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുകയും കൂടുതല്‍ പലിശനിരക്ക് വര്‍ദ്ധനവിന് വാതില്‍ തുറക്കുകയും ചെയ്യും.” വളര്‍ച്ചാ സാധ്യത ഉയര്‍ന്നതോടെ ബിസിസ് ചെയ്യാനുള്ള ആത്മവിശ്വാസം 5 മാസത്തെ ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്.
400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.