ന്യൂഡല്‍ഹി: ഇന്ത്യയുടെ ധാതു ഉല്‍പാദനം 2022 ഡിസംബറില്‍ 9.8 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സിന്റെ (ഐബിഎം) താല്‍ക്കാലിക കണക്കുകള്‍ പ്രകാരം, 2022 ഡിസംബറിലെ ഖനന, ക്വാറി മേഖലയിലെ ധാതു ഉല്‍പാദന സൂചിക 107.4 ആണ്. 2021 ഡിസംബറിനെ അപേക്ഷിച്ച് 9.8 ശതമാനം കൂടുതല്‍.
മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ സഞ്ചിത വളര്‍ച്ച 5.4 ശതമാനം കൂടുതലാണ്. ഡിസംബറിലെ പ്രധാന ധാതുക്കളുടെ ഉല്‍പാദന നിലവാരം – കല്‍ക്കരി 833 ലക്ഷം ടണ്‍, ലിഗ്‌നൈറ്റ് 35 ലക്ഷം ടണ്‍, പ്രകൃതി വാതകം (ഉപയോഗിച്ചത്) 2,888 ദശലക്ഷം ക്യു. മീറ്റര്‍, പെട്രോളിയം (ക്രൂഡ്) 25 ലക്ഷം ടണ്‍, ബോക്‌സൈറ്റ് 2,272 ആയിരം ടണ്‍.
സ്വര്‍ണ്ണം, ഫോസ്ഫോറൈറ്റ്, ഇരുമ്പയിര്, ചുണ്ണാമ്പുകല്ല്, മാംഗനീസ് അയിര്, കല്‍ക്കരി തുടങ്ങിയവ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം നെഗറ്റീവ് വളര്‍ച്ച പ്രകടിപ്പിച്ച പ്രധാന ധാതുക്കള്‍ പെട്രോളിയം (-1.2 ശതമാനം), ബോക്സൈറ്റ് (-9 ശതമാനം), ലിഗ്‌നൈറ്റ് (-10.7 ശതമാനം), ക്രോമൈറ്റ് (-11.5 ശതമാനം), മാഗ്‌നസൈറ്റ് (-22.5 ശതമാനം), ഡയമണ്ട് (-38.6 ശതമാനം).