Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എട്ട് വര്‍ഷത്തില്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി 2 ബില്യണ്‍ കവിഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭം വഴി മൊബൈല്‍ ഫോണുകളുടെ മൊത്തം കയറ്റുമതി 2 ബില്യണ്‍ കവിഞ്ഞു. 2014-2022 കാലയളവിലെ കണക്കാണിത്.

അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 23% വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) പ്രകടിപ്പിക്കുന്നു.

ഡിമാന്റ് വര്‍ദ്ധനവ്, ഡിജിറ്റല്‍ സാക്ഷരത, സര്‍ക്കാര്‍ പിന്തുണ എന്നിവയാണ് വര്‍ദ്ധനവിനാക്കം കൂട്ടുന്നതെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല് മൊബൈല് ഫോണ് നിര്മ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.

വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം പ്രാദേശിക ഉല്‍പാദനത്തെ വളര്‍ത്തി. 2022 മൊബൈല്‍ ഫോണ്‍ കയറ്റുമതിയുടെ 98 ശതമാനവും ആഭ്യന്തരമായി നിര്‍മ്മിച്ചവയാണ്. 2014 ന്റെ തുടക്കത്തില് ഇത് വെറും 19 ശതമാനമായിരുന്നു.

പ്രാദേശിക മൂല്യവര്‍ദ്ധനവിലും ഈ വളർച്ച പ്രകടമാണ്. നിലവില്‍ ശരാശരി 15 ശതമാനത്തിലധികമാണ്. എട്ട് വര്‍ഷം മുന്‍പത്തെ കുറഞ്ഞ ഒറ്റ അക്ക നിലവാരത്തില്‍ നിന്ന് മെച്ചപ്പെട്ടു.

X
Top