ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മ്യൂച്വല്‍ ഫണ്ടുകള്‍ ടി+2 തീര്‍പ്പാക്കലിന്, മാറ്റം ഫെബ്രുവരി 1 മുതല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ടി+2 സെറ്റില്‍മെന്റിലേയ്ക്ക് മാറുന്നു.സ്റ്റോക്ക് മാര്‍ക്കറ്റില്‍ നടപ്പാക്കിയ ടി+1 സെറ്റില്‍മെന്റിന്റെ ചുവടുപിടിച്ചാണ് നീക്കം. ഫെബ്രുവരി 1 തൊട്ട് റിഡംപ്ഷന്‍ തീര്‍പ്പാക്കല്‍ രണ്ടുദിവസത്തിനുള്ളിലാകും.

ടി+3 സെറ്റില്‍മന്റ് സൈക്കിളാണ് ഇതുവരെ ഇവര്‍ പിന്തുടര്‍ന്നിരുന്നത്. ഇക്വിറ്റ മാര്‍ക്കറ്റുകളുടെ ടി+1 സെറ്റില്‍മെന്റ് ആനുകൂല്യങ്ങള്‍ നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ലക്ഷ്യമെന്ന് ആദിത്യ ബിര്‍ള മ്യൂച്വല്‍ ഫണ്ട് എംഡിയും എ.എം.എഫ്.ഐ (അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ) ചെയര്‍മാനുമായ എ ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.

“എഎംഎഫ്‌ഐയും അതിലെ അംഗമായ എഎംസികളും നിക്ഷേപകരുടെ താല്‍പര്യം മുന്നില്‍ നിര്‍ത്തുന്നു. ടി+1 സെറ്റില്‍മെന്റ് സൈക്കിളിലേക്കുള്ള ഇക്വിറ്റി മാര്‍ക്കറ്റുകളുടെ മാറ്റമാണ് റിഡംപ്ഷന്‍ പേയ്മെന്റ് സൈക്കിള്‍ ചുരുക്കാന്‍ കാരണം. ടി+2 റിഡംപ്ഷന്‍ പേയ്മെന്റ് സൈക്കിളിലേക്കുള്ള മാറ്റം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. 2023 ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും,”എഎംഎഫ്‌ഐയുടെ ചീഫ് എക്‌സിക്യൂട്ടീവ് എന്‍എസ് വെങ്കിടേഷ് ച്ചേര്‍ക്കുന്നു.

ഒരു ദിവസത്തിനുള്ളില്‍ വ്യാപാരം തീര്‍പ്പാക്കുന്ന, ലോകത്തെ രണ്ടാമത്തെ ഇക്വിറ്റി മാര്‍ക്കറ്റായി ജനുവരി 27 ന് ഇന്ത്യ മാറിയിരുന്നു. നിക്ഷേപകര്‍ക്ക് വേഗത്തിലുള്ള പണലഭ്യത ഉറപ്പാക്കുകയായിരുന്നു മാറ്റത്തിന്റെ ലക്ഷ്യം. വിപണി അളവില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ നീക്കം കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

X
Top