Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഓഹരി വില്‍പ്പനയ്ക്ക് നികുതി അധികാരികളുടെ അനുമതി ആവശ്യമാണെന്ന് എന്‍ഡിടിവി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് ഓഹരികള്‍ കൈമാറാന്‍ നികുതി അധികാരികളില്‍ നിന്ന് ക്ലിയറന്‍സ് ആവശ്യമാണെന്ന് ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ് (എന്‍ഡിടിവി). ഇതോടെ വാര്‍ത്ത ശൃംഖലയുടെ പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള അദാനിഗ്രൂപ്പ് ശ്രമം വീണ്ടും തടസ്സപ്പെട്ടു. ഓഹരി ഇടപാടുകള്‍ നടത്തുന്നതിനുള്ള നിയന്ത്രണം മൂലം ചാനല്‍ സ്ഥാപകര്‍ക്ക് ഓഹരി നല്‍കാനാകില്ലെന്ന് നേരത്തെ എന്‍ഡിവി പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ചാനലും അദാനി ഗ്രൂപ്പും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിച്ച ഘട്ടത്തിലാണ് പുതിയ തടസ്സവാദങ്ങളുയരുന്നത്. നികുതി പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി, എന്‍ഡിടിവി സ്ഥാപകരായ പ്രണോയ്, രാധിക റോയ് എന്നിവരെ ഓഹരികള്‍ വില്‍ക്കുന്നതില്‍ നിന്നും ആദായനികുതി വകുപ്പ് 2017 ല്‍ തടഞ്ഞിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഓഹരി കൈമാറ്റത്തിന് ചാനല്‍ അധികൃതര്‍ വൈമനസ്യം പ്രകടമാക്കിയത്. എന്‍ഡിടിവിയില്‍ പരോക്ഷമായി പങ്കാളിത്തം നേടിയ കാര്യം ഓഗസ്റ്റ് 23 നാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിക്കുന്നത്. ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗിന്റെ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകള്‍ ഏറ്റെടുത്തതോടെയാണ് അദാനിയുടെ വിശ്വപ്രധന്‍ എന്‍ഡിടിവിയില്‍ ഓഹരി പങ്കാളിത്തം നേടിയത്. എന്‍ഡിടിവിയുടെ 29..18 ശതമാനം സ്വന്തമായുള്ള ഗ്രൂപ്പാണ് ആര്‍ആര്‍പിആര്‍.

എന്നാല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന എന്‍ഡിവി സ്ഥാപകര്‍ അദാനി ഗ്രൂപ്പിന് ഓഹരികള്‍ കൈമാറാന്‍ തയ്യാറല്ല. അദാനി ഗ്രൂപ്പിന്റെ സ്വാധീനം ചാനലിന്റെ എഡിറ്റോറിയില്‍ ഉള്ളടക്കത്തെ മാറ്റുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.

X
Top