Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ലോഗോയും ടാഗ് ലൈനും പുറത്തിറക്കി പുതിയ വ്യോമയാന കമ്പനി ‘ഫ്‌ലൈ 91’

ന്യൂഡല്‍ഹി: മുന്‍നിര വ്യോമയാന വിദഗ്ധര്‍ നിയന്ത്രിക്കുന്ന ഇന്ത്യയുടെ പുതിയ എയര്‍ലൈന്‍ ‘ഫ്‌ലൈ91’ ചിറകുവിടര്‍ത്തുന്നു. ‘അതിരില്ലാത്ത ഇന്ത്യ’ എന്ന തങ്ങളുടെ ടാഗ് ലൈനും കൂടാതെ ലോഗോയും കമ്പനി പുറത്തിറക്കി.പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയറിംഗ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യവും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

ചിത്രശലഭത്തിന്റെ മാതൃകയിലാണ് ലോഗോ. ഇത് സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ഊര്‍ജ്ജസ്വലതയുടേയും പ്രതീകമാണെന്ന് കമ്പനി പറയുന്നു. മാത്രമല്ല, ആശയപരമായി ലോഗോ ഇന്ത്യയെ അടയാളപ്പെടുത്തുന്നു.

ഫെയര്‍ഫാക്‌സ് ഇന്ത്യയുടെ മുന്‍ മേധാവി ഹര്‍ഷ രാഘവന്‍, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മനോജ് ചാക്കോ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍. എയര്‍ലൈന്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ടേക്ക് ഓഫ് ചെയ്‌തേയ്ക്കും. ടയര്‍2,3 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രദേശിക കാരിയറായിട്ടായിരിക്കും തുടക്കം.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഈ വര്‍ഷമാദ്യം എയര്‍ലൈനിന് ലഭ്യമായി. ഡിജിസിഎയില്‍ നിന്നും എയര്‍ ഓപറേറ്റേഴ്‌സ് പെര്‍മിറ്റ് (എഒപി) നേടാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ കമ്പനി.ഗോവ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം.

X
Top