ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

റോക്കറ്റ് നിര്‍മ്മാണ സ്വകാര്യവത്ക്കരണം; താല്‍പര്യം പ്രകടിപ്പിച്ചത് 20 കമ്പനികള്‍

ന്യൂഡല്‍ഹി: ബഹിരാകാശ മേഖല സ്വകാര്യവത്ക്കരണത്തിന്റെ ഭാഗമായി ചെറിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് നിര്‍മ്മാണത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ ബിഡുകള്‍ ക്ഷണിച്ചു. എസ്എസ്എല്‍വി റോക്കറ്റ് പ്രോഗ്രാമിന്റെ നിര്‍മ്മാണവും വികസനവും ഏറ്റെടുക്കാനാണ് കമ്പനികളെ ക്ഷണിച്ചത്.

20 കമ്പനികള്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനം (എസ്എസ്എല്‍വി) ഫെബ്രുവരിയില്‍ ആദ്യ ഉപഗ്രഹ വിക്ഷേപണം നടത്തിയിരുന്നു. 500 കിലോഗ്രാം (1,102 പൗണ്ട്) വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ താഴ്ന്ന ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയാണ് എസ്എസ്എല്‍വി ചെയ്യുക.

കുറഞ്ഞ ചെലവാണ് പ്രത്യേകത. വിക്ഷേപണവും മറ്റ് ബഹിരാകാശ ബിസിനസുകളും സ്വകാര്യ നിക്ഷേപത്തിനായി തുറക്കുന്നതില്‍ ഇന്ത്യ, നാസയുടെ പാതയാണ് പിന്തുടരുന്നത്. എസ്എസ്എല്‍വി റോക്കറ്റ് പ്രോഗ്രാമിന്റെ നിര്‍മ്മാണവും വികസനവും ഏറ്റെടുക്കാന്‍ കമ്പനികളെ ക്ഷണിച്ചത് ആ ദിശയിലെ ആദ്യ നീക്കമാണ്. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ ജൂലൈ 11 നാണ് ബിഡുകള്‍ ക്ഷണിച്ചത്.

ഇന്ത്യ പുതിയതായി സൃഷ്ടിച്ച ബഹിരാകാശ റെഗുലേറ്ററി സംഘടനയാണ് ഇന്‍സ്പേസ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍.

X
Top