ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ചാറ്റ് ജിപിടിയോടും ഡീപ്സീക്കിനോടും മത്സരിക്കാൻ ഇന്ത്യയുടെ സ്വന്തം എഐ മോഡൽ

ന്യൂഡല്‍ഹി: ചൈനീസ് കമ്ബനി ചെലവുകുറഞ്ഞ നിർമിതബുദ്ധി മോഡല്‍ ഡീപ്സീക്ക് പുറത്തിറക്കിയതിനു പിന്നാലെ ഈ മേഖലയില്‍ സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യയും.

നാല് മുതല്‍ എട്ട് മാസത്തിനകം സ്വന്തമായി നിർമിതബുദ്ധിയുടെ മോഡല്‍ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൂടാതെ, സ്റ്റാർട്ടപ്പുകള്‍ക്കും ഗവേഷകർക്കുമുള്‍പ്പെടെ ചെറിയ ചെലവില്‍ 18,693 ജി.പി.യു.കളും (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്) രണ്ട് ദിവസത്തിനകം ലഭ്യമാക്കും.

കഴിഞ്ഞ ഒന്നരവർഷമായി ഈ മേഖലയിലെ സ്റ്റാർട്ടപ്പുകള്‍, ഗവേഷകർ തുടങ്ങിയവരുമായി പ്രവർത്തിച്ചുവരുന്നുണ്ടെന്നും ഇപ്പോള്‍ സ്വന്തം മോഡല്‍ വികസിപ്പിക്കാനൊരുങ്ങുകയാണെന്നും കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സർക്കാർ മുൻപ് പ്രഖ്യാപിച്ച 10,370 കോടിയുടെ ഇന്ത്യാ എ.ഐ. മിഷന്റെ ഭാഗമായി ഫൗണ്ടേഷണല്‍ മോഡല്‍ വികസിപ്പിക്കാൻ ആറ് കമ്ബനികളുമായി ധാരണയായി. നമ്മുടെ ഭാഷകളും സംസ്കാരവും പരിഗണിച്ചുകൊണ്ടും പക്ഷപാതമില്ലാതെയുമുള്ള മോഡലാണ് വികസിപ്പിക്കുക. ചെലവ് നിശ്ചയപ്പെടുത്തിയിട്ടില്ല. ഡീപ്സീക്ക് ഇന്ത്യൻ സെർവറുകളിലൂടെയും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ജി.പി.യു. ഉപയോഗത്തിന് ചെലവ് കുറയും
അതീവശേഷിയുള്ള ജി.പി.യു. ഉപയോഗത്തിന് മണിക്കൂറില്‍ 150 രൂപയും അല്ലാത്തവയ്ക്ക് 115.85 രൂപയുമാകും ഇന്ത്യയില്‍ ചെലവ് വരുക.

ഇതിനൊപ്പം 47 ശതമാനം വരെ സർക്കാരിന്റെ സബ്സിഡികൂടി വരുന്നതോടെ ആഗോളതലത്തിലുള്ളതിന്റെ പകുതി ചെലവേ ഇന്ത്യയിലുണ്ടാകൂ. ആഗോളതലത്തില്‍ രണ്ടരമുതല്‍ മൂന്ന്ഡോളർ വരെയാണ് (ഏതാണ്ട് 215 മുതല്‍ 260 രൂപ വരെ) ജി.പി.യു.വി.ന് ചെലവ്.

ജി.പി.യു. യൂണിറ്റ് നല്‍കാൻ പത്ത് കമ്ബനികള്‍
ഇന്ത്യാ എ.ഐ. മിഷന്റെ ഭാഗമായി 18 ആപ്ലിക്കേഷൻ ലെവല്‍ എ.ഐ. സൊലൂഷ്യനുകളെയും സർക്കാർ ആദ്യഘട്ട ഫണ്ട് നല്‍കുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മികച്ച നിർമിത ബുദ്ധി മോഡലുകള്‍ സൃഷ്ടിക്കാനുള്ള ആവശ്യമായ ജി.പി.യു. യൂണിറ്റുകള്‍ നല്‍കാൻ പത്ത് കമ്ബനികളെ തിരഞ്ഞെടുത്തിട്ടുണ്ട്.

ആകെ നല്‍കുന്ന 18,693 യൂണിറ്റുകളില്‍ 9,216 എണ്ണവും ഹിരാനന്ദാനി ഗ്രൂപ്പിന്റെ യോട്ട ഡേറ്റാ സർവീസസ് എന്ന സ്ഥാപനമാണ് നല്‍കുക.

ബാക്കിയുള്ളവ ജിയോ പ്ലാറ്റ്ഫോംസ്, ടാറ്റ കമ്യൂണിക്കേഷൻസ്, ഇ2ഇ നെറ്റ്വർക്സ്, സി.എം.എസ്. കംപ്യൂട്ടേഴ്സ്, ഓറിയന്റ് ടെക്നോളജീസ്, വെൻസിസ്കോ ടെക്നോളജീസ്, സിട്രല്‍സ് ഡാറ്റാസെന്റേഴ്സ്, ലോകസ് എന്റർപ്രൈസ് സൊലൂഷൻസ്, നെക്സ്റ്റ്ജെൻ ഡേറ്റാസെന്റർ എന്നീ കമ്പനികള്‍ നല്‍കും.

X
Top