ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം 9.4 ശതമാനം വർധിച്ചു

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം 9.4 ശതമാനം വർധിച്ച് ഏകദേശം 984.39 ബില്യൺ യൂണിറ്റുകളായി. 2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വൈദ്യുതി ഉപഭോഗം 899.95 ബില്യൺ യൂണിറ്റായിരുന്നുവെന്ന് വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മറ്റൊരു സൂചകമായ, പീക്ക് പവർ ഡിമാൻഡ്, ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഏതാണ്ട് 241 ഗിഗാവാട്ട്സ് ആയി ഉയർന്നിരുന്നു. 2022 ലെ അതേ കാലയളവിൽ 215.88 ഗിഗാവാട്ട്സ് ആയിരുന്നു.

ഒക്ടോബറിൽ രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗം ഏകദേശം 22 ശതമാനം വർധിച്ച് 138.94 ബില്യൺ യൂണിറ്റിൽ എത്തി.ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ വൈദ്യുതി ഉപഭോഗം 113.94 ബില്യൺ യൂണിറ്റ് ആയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം 2021 ഒക്ടോബറിൽ രേഖപ്പെടുത്തിയ 112.79 ബില്യൺ യൂണിറ്റിനേക്കാൾ കൂടുതലാണിത്.

2023 ഒക്ടോബറിൽ, ടാറ്റ പവർ-ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡിന്റെ പ്രവർത്തനമേഖലയിലെ വൈദ്യുതി ഉപഭോഗം 2022 ഒക്ടോബറിലെ 767 മില്യൺ യൂണിറ്റുകളെ അപേക്ഷിച്ച്, ഏകദേശം 10.16 ശതമാനം വർധിച്ച് 845 മില്യൺ യൂണിറ്റ് ആയി ഉയർന്നു.

വേനൽക്കാലത്ത് രാജ്യത്തിന്റെ വൈദ്യുതി ആവശ്യം 229 ഗിഗാവാട്ട്സ് ആകുമെന്ന് വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നു. കാലവർഷക്കെടുതിയിൽ ഏപ്രിൽ-ജൂലൈ മാസങ്ങളിൽ ഡിമാൻഡ് പ്രതീക്ഷിച്ച നിലയിൽ എത്തിയില്ല.

വ്യാപകമായ മഴ കാരണം ഈ വർഷം മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വൈദ്യുതി ഉപയോഗത്തെ ബാധിച്ചതായി വ്യവസായ വിദഗ്ധർ പറഞ്ഞു.വരും വർഷങ്ങളിലും വൈദ്യുതി ഉപഭോഗ വളർച്ച സ്ഥിരമായി തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

X
Top