
ന്യൂഡല്‍ഹി: ജൂലൈ-സെപ്തംബര്‍ പാദത്തിലെ കറന്റ് അക്കൗണ്ട് കമ്മി ദശാബ്ദത്തിലെ ഉയരത്തിലെത്തുമെന്ന് റോയിട്ടേഴ്സ് സര്‍വേ. വര്‍ദ്ധിച്ച ചരക്ക് വിലയും രൂപയുടെ മൂല്യശോഷണവും വ്യാപാര വിടവ് വരുത്തുന്നതിനാലാണ് ഇത്. കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള ഉയര്‍ന്ന ഡിമാന്റ് ഇറക്കുമതി വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ ആനുപാതികമായി കയറ്റുമതി കൂടിയിട്ടില്ല. ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമായതാണ് കാരണം. കയറ്റുമതി ഒക്ടോബറില്‍ 20 മാസത്തെ താഴ്ച വരിച്ചിരുന്നു.
സര്‍വേയില്‍ പങ്കെടുത്ത 18 സാമ്പത്തിക വിദഗ്ധരുടെ പ്രവചനമനുസരിച്ച്, ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 35.5 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 4.3% ആയിരിക്കും കറന്റ് അക്കൗണ്ട് കമ്മി. ദശാബ്ദത്തിലെ ഉയര്‍ന്ന നിരക്കാണിത്.
$24.5-$40.0 ബില്യണ്‍ അല്ലെങ്കില്‍ ജിഡിപിയുടെ 3.3%-4.7% വരെയാണ് പ്രവചനങ്ങള്‍.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍, കമ്മി 23.9 ബില്യണ്‍ ഡോളറായിരുന്നു, ജിഡിപിയുടെ ഏകദേശം 2.8%. ഡിസംബര്‍ 5-14 വരെയുള്ള തീയതികളിലാണ് റോയിട്ടേഴ്സ് സര്‍വേ നടത്തിയത്. ഇന്ത്യ വളരുന്നതനുസരിച്ച് എണ്ണ ഇതര ഉത്പന്നങ്ങളുടേയും ഡിമാന്റ് വര്‍ധിക്കുകയാണ്, ബാങ്ക് ഓഫ് ബറോഡ ചീഫ് എക്കണോമിസ്റ്റ് മദന്‍ സബ്നാവിസ് പറഞ്ഞു.
അതുകൊണ്ടുതന്നെ ഇറക്കുമതി കൂടി. എന്നാല്‍ അതിനനുസരിച്ച് കയറ്റുമതി വര്‍ധിച്ചിട്ടില്ല. ജിഡിപിയുടെ 3.3 ശതമാനമാണ് സബ്നാവിസ് കറന്റ് അക്കൗണ്ട് കമ്മി കണക്കുകൂട്ടുന്നത്.
ഒരു പ്രത്യേക റോയിട്ടേഴ്സ് വോട്ടെടുപ്പ് അനുസരിച്ച്, നടപ്പ് സാമ്പത്തിക വര്‍ഷത്തെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 3.2% ആയിരിക്കും. അടുത്തവര്ഷത്തേത് 2.6 ശതമാനമായി ചുരുങ്ങുമെന്നും വോട്ടെടുപ്പ് പറഞ്ഞു.