ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 25 മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മെയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തില്‍ ഒതുങ്ങി. ഏപ്രിലിലെ 4.70 ശതമാനത്തില്‍ നിന്നും റീട്ടെയില്‍ പണപ്പെരുപ്പം മെയില്‍ 4.25 ശതമാനമായി കുറയുകയായിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാംമാസമാണ് ചില്ലറ പണപ്പെരുപ്പം ഇടിവ് രേഖപ്പെടുത്തുന്നത്.

4.25 ശതമാനത്തില്‍, ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്.ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 4.4 ശതമാനമായിരുന്നു പണപ്പെരുപ്പ അനുമാനം. മാത്രമല്ല, 25 മാസത്തെ താഴ്ന്ന നിരക്കിലാണ് ചില്ലറ പണപ്പെരുപ്പമുള്ളത്.

ബെയ്‌സ് ഇഫക്ട് കാരണമാണ് മെയില്‍ ചില്ലറ പണപ്പെരുപ്പം കുത്തനെ താഴ്ന്നത്. 2022 ഏപ്രിലില്‍ സിപിഐ പൊതു സൂചിക ഉയര്‍ന്ന് ശക്തമായ അടിത്തറ സൃഷ്ടിച്ചിരുന്നു. സിപിഐ പൊതു സൂചിക ഏപ്രില്‍ മുതല്‍ 0.5 ശതമാനവും ഉപഭോക്തൃ ഭക്ഷ്യവില സൂചിക 0.7 ശതമാനവുമുയര്‍ന്നു.

അതേസമയം, ഭക്ഷ്യ എണ്ണകള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ സൂചിക യഥാക്രമം 2.8 ശതമാനം, 2.3 ശതമാനം, 0.1 ശതമാനം എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്. , പച്ചക്കറികള്‍ (3.3 ശതമാനം), മാംസം, മത്സ്യം (2.3 ശതമാനം), മുട്ട (2.2 ശതമാനം) എന്നീ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുകയും ചെയ്തു.

സിപിഐ ബാസ്‌ക്കറ്റിലെ മറ്റ് ഗ്രൂപ്പുകളുടെ വില വര്‍ദ്ധനവ് ദുര്‍ബലമാണ്. ഭവന സൂചിക ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ 0.2 ശതമാനവുംവസ്ത്രങ്ങള്‍, പാദരക്ഷകള്‍, മറ്റ് ഇനങ്ങള്‍ എന്നിവ0.3 ശതമാനം വീതവുമാണുയര്‍ന്നത്.

അതേസമയം, പ്രധാന പണപ്പെരുപ്പം – അല്ലെങ്കില്‍ അസ്ഥിരമായ ഭക്ഷ്യ, ഇന്ധന ഇനങ്ങള്‍ ഒഴികെയുള്ള പണപ്പെരുപ്പം – മെയ് മാസത്തില്‍ വീണ്ടും കുറഞ്ഞു, ഏപ്രിലിലെ 5.2 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കോര്‍ പണപ്പെരുപ്പം കുറയുകയായിരുന്നു.

25 മാസത്തെ താഴ്ന്ന നിലയിലെത്തിയെങ്കിലും, തുടര്‍ച്ചയായ 44 മാസങ്ങളായി ഉപഭോക്തൃസൂചിക പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലാണ്.

X
Top