Alt Image
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന് വമ്പന്‍ പദ്ധതികള്‍പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്ടൂറിസം മേഖലയുടെ പശ്ചാത്തല സൗകര്യത്തിന് പുതിയ പദ്ധതികൾസംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ചില്ലറ പണപ്പെരുപ്പം മെയില്‍ ആര്‍ബിഐ ലക്ഷ്യത്തിലൊതുങ്ങും – നൊമൂറ

ന്യൂഡല്‍ഹി: ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം, മെയില്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ലക്ഷ്യമായ 4 ശതമാനത്തിലൊതുങ്ങും, ആഗോള ബ്രോക്കറേജ് സ്ഥാപനം നൊമൂറ പ്രവചിക്കുന്നു. 4 ശതമാനം ചില്ലറ പണപ്പെരുപ്പമാണ് നൊമൂറ പ്രതീക്ഷിക്കുന്നത്. 2021 ജനുവരിയിലാണ് ഇതിന് മുന്‍പ് ഉപഭോക്തൃ സൂചിക പണപ്പെരുപ്പം (സിപിഐ) നാല് ശതമാനത്തിലെത്തുന്നത്.

2023 ഏപ്രിലില്‍ ഇത് 18 മാസത്തെ താഴ്ചയായ 4.7 ശതമാനത്തിലെത്തി.2-6 ശതമാനമാണ് ആര്‍ബിഐയുടെ ടോളറന്‍സ് പരിധി.

”ഞങ്ങളുടെ വിശകലന പ്രകാരം മെയ് മാസത്തെ പണപ്പെരുപ്പം ഏകദേശം 4% ആകും. ഇതോടെ രണ്ടാം പാദ (ഏപ്രില്‍-ജൂണ്‍) പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ പ്രവചനമായ 5.1% ത്തില്‍ നിന്നും 60 ബേസിസ് പോയിന്റ് താഴും” സാമ്പത്തിക വിദഗ്ധരായ സോണാല്‍ വര്‍മ്മ, ഔറോദീപ് നന്ദി എന്നിവര്‍ കുറിപ്പില്‍ എഴുതി.

ജൂണ്‍ 12 നാണ് മെയ് മാസത്തെ പണപ്പെരുപ്പ ഡാറ്റ പുറത്തിറക്കുക. ഉഷ്ണതരംഗ ഭീഷണിയുണ്ടെങ്കിലും കുറഞ്ഞ കാര്‍ഷിക ഇന്‍പുട്ട് ചെലവും സര്‍ക്കാരിന്റെ സജീവമായ വിതരണ-സൈഡ് ഇടപെടലും ഭക്ഷ്യവില വര്‍ദ്ധനവ് ലഘൂകരിക്കും, നൊമുറ പറഞ്ഞു.

X
Top