ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

രാജ്യത്ത് ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍

ന്യൂഡൽഹി: രാജ്യത്ത് ഉപഭോക്തൃ വിലക്കയറ്റം(Retail Inflation) അഞ്ചുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ നിരക്ക് ഗണ്യമായി കുറഞ്ഞു. നഗരമേഖലകളില്‍ ഉപഭോക്തൃ വിലക്കയറ്റം മൂന്നുശതമാനത്തില്‍ താഴെയായപ്പോള്‍ ഗ്രാമമേഖലയില്‍ ഇത് നാലുശതമാനത്തില്‍ താഴെയുമാണ്.

59 മാസങ്ങളായുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഉപഭോക്തൃ വിലക്കയറ്റത്തില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ആര്‍ബിഐ മുന്‍പ് ലക്ഷ്യം വച്ച നാല് ശതമാനമെന്ന നിരക്കിനും താഴേക്ക് ഉപഭോക്തൃ വിലക്കയറ്റം എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ജൂണ്‍ മാസത്തില്‍ ഈ നിരക്കുകള്‍ അഞ്ച് ശതമാനത്തിനും മുകളിലായിരുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ നിരക്ക് ജൂണ്‍ മാസത്തില്‍ 9.36 ശതമാനമായിരുന്നു. ഇത് ഇപ്പോള്‍ 5.42 ആയി കുറഞ്ഞു.

ആര്‍ബിഐ ധനസമിതി യോഗം അടുത്ത തവണ ചേരുമ്പോള്‍ റിപ്പോ നിരക്കുകളില്‍ ഉള്‍പ്പെടെ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.

X
Top