Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനി പ്രവർത്തന സജ്ജമാകുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ(India) രണ്ടാമത്തെ ആണവ അന്തർവാഹിനി(nuclear submarine) പ്രവർത്തന സജ്ജമാകുന്നു. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിലാണ് (എസ്ബിസി) അരിഘട്ട് എന്നുപേരിട്ട അന്തർവാഹിനി നിർമിച്ചത്.

ആണവ മിസൈലുകൾ അന്തർവാഹിനിയിലുണ്ടാകും. രണ്ടോ മൂന്നോ മാസത്തിനകം ആണവ അന്തർവാഹിനി കമ്മിഷൻ ചെയ്യുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018ലാണ് ഇന്ത്യയുടെ ആദ്യ അന്തർവാഹിനിയായ അരിഹന്ത് കമ്മിഷൻ ചെയ്തത്.

18 ഡീസൽ–ഇലക്ട്രിക് അന്തർവാഹിനികൾ, ആണവായുധങ്ങൾ വഹിക്കാന്‍ കഴിയുന്ന നാല് ആണവ അന്തർവാഹിനികൾ, ആണവോർജത്തിൽ പ്രവർത്തിക്കുന്ന 6 അന്തർവാഹിനികൾ എന്നിവ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.

പാക്കിസ്ഥാന്റെയും ചൈനയുടെയും വെല്ലുവിളികൾ നേരിടാൻ കൂടുതൽ അന്തർവാഹിനികൾ നിർമിക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.

ചൈനയ്ക്ക് ഇപ്പോൾ 60 അന്തർവാഹിനികളുണ്ട്. കൂടുതൽ അന്തർവാഹിനികൾ നിർമിക്കാനുള്ള പ്രവർത്തനങ്ങളുമായി ചൈന മുന്നോട്ടുപോകുകയാണ്. അരിഘട്ട് വരുന്നതോടെ ഇന്ത്യയുടെ സൈനികശേഷി വലിയരീതിയിൽ ഉയരും.

ആണവായുധങ്ങള്‍ വഹിക്കാൻ കഴിയുന്ന മൂന്നാമത്തെ ആണവ അന്തർവാഹിനിയായ അരിധമൻ അടുത്ത വർഷം കമ്മിഷൻ ചെയ്യും. കൂടുതല്‍ ശേഷിയുള്ള ആണവ അന്തർവാഹിനികൾ നിർമിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

X
Top