ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

സേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂഡൽഹി: ഇന്ത്യയിലെ സേവന മേഖലയുടെ വളർച്ച നവംബറിൽ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്ന് എസ് & പി ഗ്ലോബലിന്‍റെ പ്രതിമാസ സർവേ റിപ്പോര്‍ട്ട്. വില സമ്മർദങ്ങൾ കുറയുന്നുണ്ടെങ്കിലും, പുതിയ തൊഴിൽ നിയമനങ്ങളിലും ഉൽപ്പാദനത്തിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് മൃദുവായ വിപുലീകരണമാണ് രേഖപ്പെടുത്തിയത്.

എസ് & പി ഗ്ലോബൽ ഇന്ത്യ സർവീസസ് ബിസിനസ് ആക്ടിവിറ്റി സൂചിക ഒക്ടോബറിലെ 58.4 ൽ നിന്ന് നവംബറിൽ 56.9 ആയി കുറഞ്ഞു. ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. എങ്കിലും വിപുലീകരണ നിരക്ക് ദീർഘകാല ശരാശരിയെ അപേക്ഷിച്ച് ശക്തമായി തുടരുകയാണ്.

പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്സ് (പിഎംഐ) , 50-ന് മുകളിലാണെങ്കില്‍ അത് മേഖലയുടെ വിപുലീകരണത്തെയും 50 ന് താഴെയാണെങ്കില്‍ മേഖലയുടെ സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്. 400 ഓളം സേവനമേഖലാ കമ്പനികള്‍ക്ക് അയച്ച ചോദ്യാവലിയുടെ പ്രതികരണങ്ങളിൽ നിന്നാണ് സർവേ സമാഹരിച്ചിരിക്കുന്നത്.

അതേസമയം, മാനുഫാക്ചറിംഗ് മേഖലയുടെയും സേവന മേഖലയുടെയും പ്രവര്‍ത്തനത്തെ ചേര്‍ത്തു കണക്കാക്കുന്ന എസ് & പി ഗ്ലോബൽ ഇന്ത്യ കോമ്പോസിറ്റ് പിഎംഐ സൂചിക ഒക്ടോബറിലെ 58.4 ൽ നിന്ന് നവംബറിൽ 57.4 ആയി കുറഞ്ഞു. ഒരു വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കാണിത്.

അതേസമയം, റിസർവ് ബാങ്ക് ഈ ആഴ്‌ച നടക്കുന്ന പണ നയ അവലോകനത്തിൽ ഹ്രസ്വകാല പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ സാധ്യതയുണ്ട്. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള പണനയ സമിതി (എംപിസി) യോഗം ഡിസംബർ ആറിന് ആരംഭിക്കും.

ആറംഗ സമിതിയുടെ തീരുമാനം ഡിസംബർ എട്ടിന് ദാസ് പ്രഖ്യാപിക്കും.

X
Top