സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സേവന മേഖല വികാസം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 16ാം മാസത്തിലും വികസിച്ചു. മാത്രമല്ല, മൂന്നുമാസത്തെ ഉയര്‍ച്ച രേഖപ്പെടുത്താനും മേഖലയ്ക്കായി. എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ) പ്രകാരമുള്ള സേവനവളര്‍ച്ച നവംബറില്‍ 56.4 ആയി ഉയരുകയായിരുന്നു.

ഒക്ടോബറിലിത് 55.1 ആയിരുന്നു. പിഎംഐ, സെപ്തംബറില്‍ ആറ് മാസത്തെ താഴ്ന്ന നിരക്കായ 54.3 രേഖപ്പെടുത്തിയിരുന്നു. ഉയര്‍ന്ന ഡിമാന്റ്,വില്‍പന എന്നിവയും മികച്ച മാര്‍ക്കറ്റിംഗുമാണ് സേവനങ്ങള്‍ ഉയര്‍ത്തിയതെന്ന് എസ്ആന്റ് പി നിരീക്ഷിക്കുന്നു.

ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകളെ മറികടക്കാന്‍ ഇതിലൂടെ സാധിച്ചു.മാനുഫാക്ച്വറിംഗ്, സര്‍വീസസ് എന്നീ മേഖലകളെ ഒരുമിപ്പിച്ച് മൊത്തം വളര്‍ച്ച കണക്കാക്കുന്ന പിഎംഐ ഔട്ട്പുട്ട് സൂചിക, നവംബറില്‍ 56.7 ആയി വികസിച്ചിട്ടുണ്ട്. ഒക്ടോബറിലിത് 55.5 ആയിരുന്നു.

തൊഴിലവസരങ്ങള്‍ കഴിഞ്ഞമാസം വളര്‍ച്ച രേഖപ്പെടുത്തി. പുതിയ പ്രൊജക്ടുകളുടെ സുസ്ഥിരമായ വിപുലീകരണവും മികച്ച ഡിമാന്റും സേവന മേഖലിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നു. അതേസമയം, സേവന കമ്പനികള്‍ ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് റിപ്പോര്‍ട്ട് ചെയ്തു.

ഗതാഗത ചെലവ്,ഊര്‍ജം, ഭക്ഷണം, പാക്കേജിംഗ്, പേപ്പര്‍, പ്ലാസ്റ്റിക്, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന വില കാരണമാണ് ചെലവേറിയത്. ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയെ കുറിക്കുന്ന ഏറ്റവും വിശ്വസനീയമായ സൂചികയായാണ് പിഎംഐയെ കരുതിപ്പോരുന്നത്. 400 ഓളം ഉത്പാദക പര്‍ച്ചേസിംഗ് മാനേജര്‍മാരില്‍ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ആന്റ് പി ഗ്ലോബലാണ് പിഎംഐ തയ്യാറാക്കുന്നത്.

പിഎംഐ 50 ന് മുകളിലാണെങ്കില്‍ അത് വികസനത്തേയും 50 താഴെയാണെങ്കില്‍ ചുരുങ്ങലിനേയും കുറിക്കുന്നു.

X
Top