മുംബൈ: ഇന്ത്യയിലെ ഓഹരി വിപണിയുടെ മൂല്യം റെക്കോഡ് ഉയരത്തിലെത്തി. 316.64 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മൂല്യം. മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളിലെ കുതിപ്പാണ് ഈ റെക്കോഡ് നേട്ടത്തിന് വഴിവെച്ചത്.
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയാണ് ഇന്ത്യ. യുഎസ്, ചൈന, ജപ്പാന്‍, ഹോങ്ങോംഗ് എന്നീ വിപണികളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍.
സെന്‍സെക്‌സും നിഫ്‌റ്റിയും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും താഴെയാണെങ്കിലും മിഡ്‌കാപ്, സ്‌മോള്‍കാപ് സൂചികകള്‍ പുതിയ ഉയരങ്ങളിലെത്തി.
മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികളിലെ കുതിപ്പിനു പുറമെ ഉയര്‍ന്ന പ്രീമിയത്തോടെ ലിസ്റ്റ് ചെയ്‌ത ഓഹരികളും വിപണിമൂല്യത്തിലെ വര്‍ധനയ്‌ക്ക് വഴിയൊരുക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയുടെ വിപണിമൂല്യത്തില്‍ 71 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഇക്കാലയളവില്‍ നിഫ്‌റ്റി 69 ശതമാനം ഉയര്‍ന്നു.
പൊതുമേഖലാ കമ്പനികളുടെ ഓഹരികളില്‍ ശക്തമായ കുതിപ്പാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത്.
കമ്പനികള്‍ക്ക് പുതിയ ഓര്‍ഡറുകളും കരാറുകളും ലഭിച്ചതും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് വര്‍ധിച്ചതും ഓഹരികളുടെ കുതിപ്പിന് വഴിയൊരുക്കി.