
ന്യൂഡൽഹി: 2030 ഓടെ രാജ്യത്തെ മൊത്തം ആഭ്യന്തര വരുമാനത്തിൽ ടൂറിസം മേഖലയിൽ നിന്നുള്ള സംഭാവന 250 ബില്യൻ യു. എസ് ഡോളറാകുമെന്ന് കേന്ദ്രം. ത്രിദിന ദേശീയ ടൂറിസം കോൺഫറൻസിന്റെ സമാപന യോഗത്തിൽ ടൂറിസം മന്ത്രി ജി.കിഷൻ റെഡിയാണ് ടൂറിസം രംഗത്തെക്കുറിച്ചുള്ള പ്രത്യാശ പ്രകടിപ്പിച്ചത്.
കൊവിഡ് മഹാമാരി കാലത്ത് ഏറ്റവുമധികം നഷ്ടം നേരിട്ട ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പരമാവധി ശ്രമങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാർ കോൺഫറൻസിൽ പങ്കെടുത്തു.
ആഗോളതലത്തിൽ തന്നെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന് ഇന്ത്യയ്ക്ക് തനതായ സംഭാവന നൽകാനാകുമെന്ന് യോഗം വിലയിരുത്തി.