ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വ്യാപാരകമ്മി 23.89 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാരകമ്മി ഡിസംബറില്‍ 23.89 ബില്യണ്‍ ഡോളറായി വികസിച്ചു. 21.10 ബില്ല്യണ്‍ ഡോളറായിരുന്നു മുന്‍വര്‍ഷത്തെ സമാനമാസത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം തൊട്ടുമുന്‍മാസമായ നവംബറില്‍ നിന്നും ഡിസംബറിലെത്തുമ്പോള്‍ വ്യാപാരകമ്മിയില്‍ മാറ്റമില്ല.

ഇരു മാസങ്ങളിലും കമ്മി 23.89 ബില്യണ്‍ ഡോളര്‍ തന്നെ രേഖപ്പെടുത്തി.കയറ്റുമതി കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് വ്യാപാരകമ്മി ഉയര്‍ത്തിയത്.

ചരക്ക് കയറ്റുമതി കഴിഞ്ഞവര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 12.2 ശതമാനം കുറഞ്ഞ് 39.27 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഇറക്കുമതി 58.24ബില്യണ്‍ ഡോളറായി. തൊട്ടുമുന്‍വര്‍ഷത്തെ സമാന മാസത്തില്‍ 60.33ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി.

ഏപ്രില്‍ – ഡിസംബറിലെ കയറ്റുമതി 9 ശതമാനമുയര്‍ന്ന് 332.76 ബില്യണ്‍ ഡോളറാണ്. ഇറക്കുമതി 24.96 ശതമാനം കൂടി 551.7 ബില്യണ്‍ ഡോളറിന്റേതുമായി. മോശം ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും മെച്ചപ്പെട്ട കയറ്റുമതി നടത്താനായെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറയുന്നു.

X
Top